എടപ്പാൾ: വാഹനമിടിച്ച് പരിക്കേറ്റ മയിലിനെ രക്ഷിക്കാൻ പഞ്ചായത്ത് പ്രസിഡൻറും യുവാക്കളും ആവുന്നതൊക്കെ ചെയ്തെങ്കിലും ഒടുവിൽ മയിലിന് ദാരുണാന്ത്യം. മിണ്ടാപ്രാണിയോട് കരുണ കാട്ടി ഇവർ ഓടി നടന്നെങ്കിലും അകത്തേറ്റ ക്ഷതം ഗുരുതരമായതിനാലാണ് രക്ഷിക്കാൻ കഴിയാതെ പോയത്.
ചങ്ങരംകുളത്ത് നിന്ന് വാഹനമിടിച്ച് കിടന്ന മയിലിനെ എടപ്പാളിലെ വ്യാപാരിയായ കുന്നംകുളം സ്വദേശി ബാബുവാണ് കട തുറക്കാൻ വരുന്നതിനിടെ തെൻറ വാഹനത്തിൽ കയറ്റി വട്ടംകുളം മൃഗാശുപത്രിയിലെത്തിച്ചത്. ഇവിടുത്തെ ഡോക്ടർ കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. പകരക്കാരൻ എത്തിയിട്ടുമില്ല. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡൻറ് കഴുങ്കിൽ മജീദ് തൊട്ടടുത്ത കാലടി മൃഗാശുപത്രിയിലെ ഡോക്ടറെ വിളിച്ച് ചികിത്സ ഉറപ്പാക്കി.
എടപ്പാൾ പഞ്ചായത്ത് മുൻ അംഗവും മൃഗസ്നേഹിയുമായ വി.കെ.എ. മജീദ് മയിലുമായി കാലടിയിലേക്ക് കുതിച്ചു. ഡോക്ടർ പരിശോധിച്ച് ചികിത്സ നൽകി. മുറിവിൽ മരുന്ന് പുരട്ടി ശാരീരിക അവസ്ഥ ഭേദമായതോടെ വട്ടംകുളം മൃഗാശുപത്രിയിലെത്തിച്ച് കൂട്ടിലടച്ച് നിലമ്പൂരിലെ വനം വകുപ്പ് ഓഫിസിലേക്ക് വിവരവും നൽകി. ഇതിനു ശേഷം അരമണിക്കൂർ കഴിഞ്ഞപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഇടിച്ചത് മൂലം അകത്തേറ്റ ക്ഷതമാകാം മരണകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.