കാ​ല​ടി ന​രി​പ്പ​റ​മ്പ് അ​ങ്ങാ​ടി​യി​ൽ റോ​ഡി​ലെ കു​ഴി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​പ്പോ​ൾ

വാ​ഴ ന​ട്ട് അ​ഭി​ഭാ​ഷ​ക​ന്റെ പ്ര​തി​ഷേ​ധം; ന​രി​പ്പ​റ​മ്പ് അ​ങ്ങാ​ടി​യി​ലെ കു​ഴി അ​ട​ച്ചു

എ​ട​പ്പാ​ൾ: കോ​ട​തി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക​ൻ ശി​വ​രാ​മ​ൻ കോ​ട്ടൂ​രി​വെ​ച്ച് റോ​ഡി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​ന് ഫ​ലം ക​ണ്ടു. ന​രി​പ്പ​റ​മ്പ് അ​ങ്ങാ​ടി​യി​ലെ കു​ഴി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് പൊ​ന്നാ​നി​യി​ലെ വീ​ട്ടി​ൽ​നി​ന്നും തി​രൂ​ർ മം​ഗ​ല​ത്ത് കോ​ട​തി​യി​ലേ​ക്ക് വ​രു​ന്ന വ​ഴി കാ​ല​ടി ന​രി​പ്പ​റ​മ്പ് അ​ങ്ങാ​ടി​യി​ലെ റോ​ഡി​ൽ കു​ള​ത്തി​ന് സ​മാ​ന​മാ​യ കു​ഴി കെ.​പി.​സി.​സി അം​ഗം കൂ​ടി​യാ​യ അ​ഡ്വ. കെ. ​ശി​വ​രാ​മ​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ത​ന്റെ വാ​ഹ​നം റോ​ഡോ​ര​ത്ത് ഒ​തു​ക്കി ന​രി​പ്പ​റ​മ്പ് അ​ങ്ങാ​ടി​യി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളെ​യും കൂ​ട്ടി റോ​ഡി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ള്ളി​യാ​ഴ്ച കു​ഴി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു.

എ​ന്നാ​ൽ, റോ​ഡി​ൽ സ്ഥി​രം സം​വി​ധാ​ന​ത്തോ​ടെ ന​വീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ശി​വ​രാ​മ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ന​രി​പ്പ​റ​മ്പ് അ​ങ്ങാ​ടി​യി​ലെ അ​വ​സ്ഥ ഇ​താ​ണ്. ഒ​രു മ​ഴ പെ​യ്താ​ൽ വ​ലി​യ കു​ള​ത്തി​ന് സ​മാ​ന​മാ​യി റോ​ഡി​ലെ ഗ​ർ​ത്ത​ത്തി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. റോ​ഡാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദി​നം​പ്ര​തി അ​പ​ക​ട​ത്തി​ൽ ചാ​ടു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും. ച​മ്ര​വ​ട്ടം പാ​ലം വ​ഴി പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. 

Tags:    
News Summary - Road Potholes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.