എടപ്പാൾ (മലപ്പുറം): കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പരിശോധന. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഓപറേഷന് പി ഹണ്ട് എന്ന പേരിലാണ് സൈബര്‍ പൊലീസിെൻറ സഹായത്തോടെ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കല്‍, എസ്.ഐമാരായ വിജിത്ത്, ഹരിഹര സൂനു എന്നിവരുടെ നേതൃത്വത്തില്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന പരിശോധനയില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു.
രണ്ട് മൊബൈലുകളും പിടിച്ചെടുത്തിട്ടുണ്ട്. നടുവട്ടം, അയിലക്കാട്, കോലിക്കര, ചങ്ങരംകുളം എടപ്പാള്‍ എന്നിവിടങ്ങളിലാണ് ചങ്ങരംകുളം പൊലീസ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.