എടപ്പാൾ: കോയമ്പത്തൂരിൽനിന്ന് മോഷണം പോയ മൂന്നുലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് മോട്ടോർ വാഹന വകുപ്പ് പിടികൂടി. ചൊവ്വാഴ്ച പുലർച്ചെ 1.30യോടെ ജില്ല എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കോയമ്പത്തൂർ ഉക്കടം സോക്കർ നഗറിൽ കണിയത്തൂരിലെ സുൽത്താൻ സയ്യിദ് ഇബ്രാഹിമിന്റെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കാണ്
കണ്ടെടുത്തത്. ഉക്കടം പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ കേരള ട്രാൻസ്പോർട്ട് കമീഷണർ ശ്രീജിത്തിന്റെ നിർദേശപ്രകാരം ജില്ല എൻഫോമെന്റ് കോട്ടക്കൽ കൺട്രോൾ റൂം എം.വി.ഐ അരുൺ എം.വി.ഐ കെ.ആർ. ഹരിലാൽ, വി. വിജീഷ് എന്നിവർ നടത്തുന്ന പരിശോധനയിൽ എടപ്പാൾ പൊന്നാനി റോഡിൽ പുഴമ്പ്രത്ത് സംശയകരമായ സാഹചര്യത്തിൽ ഒരാളെ ബൈക്കുമായി കണ്ടെത്തുകയായിരുന്നു.
പരിശോധന സംഘം അടുത്തെത്തും മുൻപ് ബൈക്ക് ഉപേക്ഷിച്ച് മറ്റൊരു ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഉപേക്ഷിച്ച ബൈക്കിന്റെ താക്കോൽ ഇടുന്ന ഭാഗം പൊട്ടിച്ചതായും നമ്പർ പ്ലേറ്റ് തകർത്തതായും കണ്ടെത്തിയ തുടർന്ന് പെരുമ്പടപ്പ് സ്റ്റേഷനിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉക്കടത്തുനിന്ന് മോഷണം പോയ ബൈക്ക് ആണെന്ന് തിരിച്ചറിഞ്ഞത്. പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.