എടപ്പാൾ: പത്തുകിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ എടപ്പാളിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായി. തിരൂർ പറവണ്ണ സ്വദേശികളായ ചെരിയാച്ചൻ വീട്ടിൽ മുഹമ്മദ് ഷെരീഫ് (28), താമരശ്ശേരി വീട്ടിൽ നവാസ് (25), തിരുവനന്തപുരം വർക്കല സ്വദേശി അമ്പാടി വീട്ടിൽ ജയേഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് കമീഷണറുടെ സ്ക്വാഡ് അംഗം ടി. ഷിജുമോന് ലഭിച്ച വിവരത്തെ തുടർന്ന് ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് വിഭാഗവും പൊന്നാനി എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിലായത്. ആന്ധ്രപ്രദേശിൽനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് പൊന്നാനി, തിരൂർ മേഖലകളിൽ വിൽപന നടത്തിവരുന്നതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച്യായി ഇവർ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
ആന്ധ്രയിൽനിന്ന് ട്രെയിൻ മാർഗം പാലക്കാട്ട് എത്തിച്ച് അവിടെ നിന്നും ബസ് മാർഗം തിരൂർ, പൊന്നാനി മേഖലകളിൽ കഞ്ചാവ് എത്തിക്കുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം പാലക്കാട്- പൊന്നാനി കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവ് കടത്തുന്നതിനിടെ കുറ്റിപ്പാലയിൽ വെച്ചാണ് പ്രതികൾ വലയിലായത്.
പൊന്നാനി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. സാദിഖ്, എക്സൈസ് ഉത്തരമേഖല സ്ക്വാഡ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, തൃശൂർ ഐ.ബി ഇൻസ്പെക്ടർ മനോജ്കുമാർ, പ്രിവന്റിവ് ഓഫിസർമാരായ കെ.ജെ. ലോനപ്പൻ, പി.ആർ. സുരേന്ദ്രൻ, കെ. മുരുകൻ, ഷിബു ശങ്കർ, കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, അഖിൽദാസ്, ആർ. രഞ്ജിത്ത്, റിനിൽ രാജ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ടി.കെ. രജിത, എ. ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.