എടപ്പാൾ: മാണൂരിൽ കാറിലെത്തിയ സംഘം ഹോട്ടൽ അടിച്ചുതകർത്തു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മാണൂർ സ്വദേശികളായ എറക്കത്ത് വളപ്പിൽ മുഹമ്മദ് റിയാസ് (34), മരങ്ങാട്ടിൽ നൗഫൽ (24), നാട്ടേക്കൽ അഷറഫ് (48) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11.30നാണ് മാണൂർ വലിയ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന പി.എം റസ്റ്റാറന്റ് മൂന്നുപേർ അടിച്ചുതകർത്തത്. ഉടമയെയും തൊഴിലാളികളെയും മർദിച്ചതായും പരാതിയുണ്ട്.
കാറിലെത്തിയ സംഘം ഹോട്ടലിൽ കയറി തൊഴിലാളികളോടും ഉടമയോടും മോശമായി പെരുമാറുകയും ഭക്ഷണം കഴിക്കാനെത്തിയവരെ വിരട്ടി ഓടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അത് ചോദ്യം ചെയ്തതോടെ സംഘം ഷെബീറിനെയും മൂന്ന് തൊഴിലാളികളെയും മർദിച്ച ശേഷം ഹോട്ടൽ അടിച്ചുതകർക്കുകയും സി.സി.ടി.വി കാമറകൾ നശിപ്പിക്കുകയും കാഷ് കൗണ്ടറിലുള്ള പണം എടുത്തുകൊണ്ടുപോവുകയും ചെയ്തതായാണ് പരാതി. പരിക്കേറ്റ ഉടമയും തൊഴിലാളികളും എടപ്പാളിലെ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.