എടപ്പാൾ: മണ്ണിടിച്ചിലിനെ തുടർന്ന് 15 ദിവസങ്ങൾക്ക് മുമ്പ് അടച്ച മാണൂർ നടക്കാവിലെ ഭാരത് വിദ്യാ ഭവൻ സ്കൂൾ തുറന്നു. സ്കൂളിന്റെ 50 മീറ്റർ ദൂരത്താണ് മണ്ണിടിച്ചിൽ. ജില്ല ഭരണകൂടത്തിന്റെ അനുമതിയോടെയാണ് വീണ്ടും ആരംഭിച്ചത്. കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയോരത്തെ സ്കൂളിന് സമീപത്ത് മണ്ണിടിച്ചിൽ തടയാനായി സംരക്ഷണ ഭിത്തികെട്ടുന്നതിനിടെയാണ് ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് രണ്ടിന് അപകടം ഉണ്ടായത്.
മുൻകരുതലലെടുക്കാതെയാണ് സ്കൂൾ വീണ്ടും പ്രവർത്തനം ആരംഭിച്ചത് ആരോപണം ഉയർന്നു. മണ്ണിടിഞ്ഞ് കുടുങ്ങി കിടക്കുന്ന യുവാവിനെ രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ വീണ്ടും മണ്ണിടിഞ്ഞത് പരിഭാന്ത്രി പരത്തിയിരുന്നു. സുരക്ഷ ഉറപ്പ് വരുത്തി മാത്രമേ സ്കൂൾ പ്രവർത്തിക്കാൻ പാടുള്ളുവെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.