എടപ്പാൾ: പൊൽപക്കര മേഖലയിൽ വീടുകളിൽ മോഷണം പതിവാകുന്നു. ക്രിസ്മസ് രാത്രിയിലാണ് ആളില്ലാത്തവീട്ടിൽ മോഷണം നടത്തിയത്. പൊൽപക്കര മാണിക്കപ്പാലത്ത് താമസിക്കുന്ന മോയ്യാലത്ത് വളപ്പിൽ നജീബിെൻറ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു.
സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് നജീബിെൻറ ഭാര്യ നടുവട്ടത്തുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ക്രിസ്മസ് ദിവസം വീട്ടിൽ എത്തിയപ്പോഴാണ് വാതിൽ കുത്തിപ്പൊളിച്ച്, അലമാരയിലെ വസ്ത്രങ്ങളും മറ്റുസാധനങ്ങളും വലിച്ചുവരിയിട്ടനിലയിൽ കണ്ടത്.
രണ്ട് ദിവസം മുമ്പ് സമീപത്തെ മറ്റൊരു വീട്ടിലും കള്ളൻ കയറിയെങ്കിലും കാര്യമായൊന്നും നഷ്ടപ്പെട്ടിരുന്നില്ല. സംഭവത്തിൽ പൊന്നാനി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.