എടപ്പാൾ: ജന്മം നൽകിയ വൈകല്യത്തെ പ്രതിഭകൊണ്ട് മറികടന്ന് വിജയക്കൊടി പാറിച്ചിരിക്കുകയാണ് നൗഫിയയും നസ്രിയയും. സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവരോഗത്തെ തോൽപിച്ചാണ് ഈ സഹോദരിമാർ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയത്.
ബാല്യം മുതൽ വീൽചെയറിൽ സഞ്ചരിക്കുന്ന ഇവർ പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ മറ്റൊരാളുടെ സഹായത്തോടെയാണ് പരീക്ഷയെഴുതി വിജയിച്ചത്. ചങ്ങരംകുളം കക്കിടിപ്പുറം ബി.പി അങ്ങാടി സ്വദേശിയായ അഷ്റഫിെൻറയും ഫൗസിയയുടെയും മക്കളാണ് നസ്രിയയും നൗഫിയയും. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഇവർക്ക് തുണയായത് വർണങ്ങളും സംഗീതവുമാണ്. നൗഫിയ പാട്ടുകാരിയും ചിത്രംവരയിൽ മിടുക്കിയുമാണെങ്കിൽ നസ്രിയ കരകൗശല വസ്തുനിർമാണത്തിലും പെയിൻറിങ്ങിലും പ്രതിഭ തെളിയിച്ചു. ഏഴാം ക്ലാസ് വരെ വീട്ടിലായിരുന്നു പഠനം.
സ്കൂളിൽ പോയി പഠിക്കണമെന്ന മോഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചപ്പോൾ സാമൂഹിക പ്രവർത്തകൻ മുഹമ്മദ് അഫ്സൽ പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ സൗകര്യമൊരുക്കി. നസ്രിയക്ക് കലക്ടറും നൗഫിയക്ക് ഡോക്ടറുമാകാനാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.