എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന് കീഴിലെ ഹരിത കർമ സേന അംഗങ്ങൾ പഞ്ചായത്തിലെ പ്രധാന നഗരങ്ങളിൽ അജൈവ മാലിന്യ ശേഖരണം തുടങ്ങി. ആദ്യഘട്ടമായി എടപ്പാൾ ടൗണിലാണ് പ്രവർത്തനം തുടങ്ങിയത്. വീടുകളെ പോലെ ടൗണുകളും വൃത്തിയാക്കാനും പൂർണ മാലിന്യമുക്ത ടൗണാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് ഹരിത കർമ സേന പ്രവർത്തനം തുടങ്ങിയത്. ടൗണുകളിലെ വ്യാപാരികളുടെ സഹകരണം ഉറപ്പാക്കാൻ കഴിഞ്ഞ ദിവസം വ്യാപാരി പ്രതിനിധികളുടെ യോഗം ചേർന്നു.
ഒന്നാം ഘട്ടമായി എടപ്പാളും പിന്നീട് നടുവട്ടവും വട്ടംകുളവും അജൈവ മാലിന്യ ശേഖരണം നടത്താനാണ് ഹരിത കർമ സേനയുടെ ലക്ഷ്യം.എടപ്പാൾ ടൗണിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ ഹരിത കർമ സേനക്കൊപ്പമിറങ്ങി മാലിന്യം ശേഖരിച്ച് യജ്ഞം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗവും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് കൂടിയായ യു. പുരുഷോത്തമൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ.വി. പ്രകാശ്, അസീസ് കരിമ്പനക്കൽ, ഐ.ആർ.ടി.സി കോഓഡിനേറ്റർ ഹാരിസ് മൂതൂർ എന്നിവർ ഹരിതകർമ സേനക്കൊപ്പം പങ്കാളികളായി. ടൗണുകളിലെ എല്ലാ കച്ചവടക്കാരും ഹരിത കർമ സേന പ്രവർത്തകരോട് പൂർണമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. വ്യാപാരി സംഘടന നേതാക്കൾ സഹകരണം ഉറപ്പു നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.