എടപ്പാൾ: ഗൃഹനാഥൻ കാൽ തളർന്ന് കിടപ്പിലായതോടെ ജീവിതം വഴിമുട്ടിയ ഭാര്യ വിലാസിനിയും കുടുംബവും സുമനസ്സുകളുടെ കാരുണ്യം തേടുന്നു. എടപ്പാൾ പഴയ ബ്ലോക്കിന് സമീപം പരുവിങ്ങൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പള്ളശ്ശേരി വിലാസിനിയാണ് ഭർത്താവ് ബാബുവിെൻറ കാൽ തളർന്നതുമൂലം വരുമാനമില്ലാതെ ദുരിതം അനുഭവിക്കുന്നത്. ഹോട്ടൽ തൊഴിലാളിയായ ബാബുവിന് മുട്ടുവേദനയിലുടെയാണ് അസുഖം തിരിച്ചറിയുന്നത്.
പലവിധ ചികിത്സകളും ചെയ്തെങ്കിലും ഒടുവിൽ കാൽ തളരുകയായിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയക്ക് നിർദേശിച്ചെങ്കിലും സാമ്പത്തിക പ്രയാസം കാരണം തുടർചികിത്സ സാധ്യമായില്ല.
നിത്യചെലവിനും പോലും ബുദ്ധിമുട്ടുന്ന കുടുംബത്തിന് സുമനസ്സുകളുടെ സഹായം വേണം. ഇവരെ സഹായിക്കാനായി വാർഡ് മെംബർ അച്യുതൻ, ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രസിഡൻറ് വി.കെ.എ. മജീദ് എന്നിവരുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്. വിലാസിനിയുടെ ഗൂഗിൾ പേ നമ്പർ: 9645 126738. എടപ്പാൾ യൂനിയൻ ബാങ്ക് അക്കൗണ്ട് നമ്പർ: 7032 02010 006315. ഐ.എഫ്.എസ്.സി UBIN 0570320.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.