എടപ്പാൾ: കേരള ക്രിക്കറ്റ് ടീമിനുവേണ്ടി ഒറ്റൈക്കയിൽ ബാറ്റേന്തി കൂറ്റൻ സിക്സറുകൾ അടിക്കുന്ന വട്ടംകുളം തൈക്കാട് സ്വദേശി വിഷ്ണു പുതിയൊരു മത്സരത്തിനിറങ്ങുന്നു. വട്ടംകുളം ആറാം വാർഡ് കാന്തല്ലൂരാണ് മത്സരവേദി. ജനമനസ്സുകൾ കീഴടക്കുകയാണ് ലക്ഷ്യം.യു.ഡി.എഫ് സാരഥിയായാണ് ഈ 22കാരൻ മത്സരത്തിനിറങ്ങുന്നത്.
ബിരുദാനന്തര വിദ്യാർഥിയായ വിഷ്ണു കെ.എസ്.യു വട്ടംകുളം മണ്ഡലം പ്രസിഡൻറ് കൂടിയാണ്. തെൻറ പരിമിതികളെ മറികടന്ന് കളിക്കളത്തിൽ തിളങ്ങുന്ന വിഷ്ണുവിന് തെരഞ്ഞെടുപ്പിലും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം. കുട്ടിയായിരിക്കുേമ്പാൾ ബസ് അപകടത്തിലാണ് വലത് കൈ നഷ്ടപ്പെട്ടത്.
ശാരീരിക വൈഷമ്യങ്ങൾ നേരിടുേമ്പാഴും മനസ്സിെൻറ നിശ്ചയദാർഢ്യം കൈമുതലാക്കിയാണ് ക്രിക്കറ്റെന്ന സ്വപ്നത്തിന് പിന്നാലെ സഞ്ചരിച്ചത്. കഴിഞ്ഞ വർഷമാണ് ഭിന്നശേഷിക്കാരുടെ കേരള രഞ്ജി ടീമിൽ ഇടം നേടിയത്. ഒരുവർഷം മുമ്പ് ഒറ്റൈക്കകൊണ്ട് സിക്സർ അടിച്ച വിഷ്ണുവിെൻറ വിഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ഫേസ്ബുക്കിൽ ഷെയർ ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷ്ണുവിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.