എടപ്പാൾ: പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ അടച്ചുപൂട്ടാനുള്ള കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടിയ കണ്ടനകത്തെ ബിവറേജസ് ഔട്ട്ലെറ്റ് കോവിഡ് മഹാമാരിയുടെ മറവിൽ വീണ്ടും തുറന്നതിനെതിരെ തവനൂർ മണ്ഡലം യൂത്ത് ലീഗ് നേതൃത്വത്തിൽ മാർച്ച് നടത്തി. ഔട്ട്ലെറ്റിന് മുന്നിൽ പൊലീസ് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കി.
പ്രതിഷേധ സമരം തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ജംഷീർ കൈനിക്കര അധ്യക്ഷത വഹിച്ചു.
ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് ഐ.പി. ജലീൽ മുഖ്യപ്രഭാഷണം നടത്തി. തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, സ്വാലിഹ് തങ്ങൾ, വി.കെ.എ. മജീദ്, വി.പി. റഷീദ്, ഹസ്സൈനാർ നെല്ലിശ്ശേരി, മൻസൂർ മരയങ്ങാട്ട്, ഗഫൂർ കണ്ടനകം, വി.പി. അക്ബർ, എ.വി. നബീൽ, ഷുഹൈബ് ഹുദവി, ഷാഫി അയങ്കലം, സുഹൈൽ പെരുന്തല്ലൂർ, നാസിക് ബീരഞ്ചിറ, കമറു പുള്ളുവൻപടി, സുലൈമാൻ മൂതൂർ, ഉണ്ണി മരക്കാർ വെള്ളഞ്ചേരി, പള്ളത്ത് അസീസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.