മഴക്കുഴി നിർമാണത്തിനിടെ ചെപ്പിൽ സൂക്ഷിച്ച നിലയിൽ സ്വർണ നാണയങ്ങൾ കണ്ടെത്തി

മലപ്പുറം: മഴക്കുഴി നിർമ്മാണത്തിനിടെ സ്വർണ്ണ ഉരുപ്പടികൾ കണ്ടെത്തി. മലപ്പുറം കോട്ടക്കൽ  പൊന്മള പഞ്ചായത്തിലെ മണ്ണഴിയിലാണ് സംഭവം. മണ്ണഴി സ്വദേശി തേക്കേമുറി പുഷ്‌പരാജിൻ്റെ പറമ്പിൽ നിന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇവ ലഭിച്ചത്.


ഒന്നരയടി താഴ്ചയിൽ പഴയ രൂപത്തിലുള്ള ചെപ്പിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണ്ണ ഉരുപടികൾ. ശേഷം കോട്ടക്കൽ പൊലീസ്, പൊന്മള പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. പത്തു പവനോളം തൂക്കമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. തൂക്കം, മൂല്യം എന്നിവ പരിശോധിച്ച് വരുന്നതേയുള്ളൂ. ഉരുപ്പടികൾ ശേഖരിച്ച ശേഷം മലപ്പുറം ട്രഷറിയിലേക്ക് മാറ്റി.

Tags:    
News Summary - Gold Treasure Found at Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.