എടയൂർ അധികാരിപ്പടിയിൽ പൂക്കാട്ടിരി- മലപ്പുറം റോഡിന് കുറുകെ വീണ മരം
എടയൂർ: ശക്തമായ കാറ്റിൽ തേക്കുമരം കടപുഴകി വീണ് വൈദ്യുതി തൂണുകൾ തകർന്നു. തിങ്കളാഴ്ച ഉച്ചക്ക് 12.45ന് വീശിയടിച്ച കാറ്റിലും മഴയിലും എടയൂർ അധികാരിപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലിയ തേക്കുമരം കടപുഴകി പൂക്കാട്ടിരി- മലപ്പുറം റോഡിന് കുറുകെ വീണത്. മരം വീണ് മൂന്ന് വൈദ്യുതി തൂണുകൾ തകർന്നു. അതിൽ ഒരു തൂണ് അതുവഴി പോവുകയായിരുന്ന ഈസ്റ്റ് പാങ്ങ് സ്വദേശി ഷുഹൈബിന്റെ സ്കൂട്ടറിൽ വീണു. വളാഞ്ചേരിയിൽ നിന്നും എടയൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പാങ്ങ് സ്വദേശി ഷുഹൈബിന്റെ വാഹനത്തിലേക്കാണ് വൈദ്യുതി തൂൺ പതിച്ചത്. അപകട സമയം വൈദ്യുതി ഇല്ലായിരുന്നു. ഒട്ടനവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് അപകടം നടന്നത്. അപകട സമയത്ത് മറ്റു വാഹനങ്ങളോ കാൽനട യാത്രക്കാരോ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ വായനശാല -മാവണ്ടിയൂർ വഴി തിരിച്ചു വിട്ടു. മരം മുറിച്ചു മാറ്റുകയും കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി തൂണുകൾ റോഡിൽ നിന്നും മാറ്റിയതിനെ തുടർന്നാണ് ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചത്.
ചങ്ങരംകുളം: തിങ്കളാഴ്ച പെയ്ത ശക്തമായ കാറ്റിലും മഴയിലും ചങ്ങരംകുളം മേഖലയിൽ വൻ നാശം. ചിയ്യാനൂരിൽ പ്രവർത്തിക്കുന്ന റസാഖിന്റെ ഉടമസ്ഥതയിലുള്ള താബൂക്ക് കമ്പനിയുടെ കൂറ്റന്‍ ഷെഡ് കാറ്റിൽ നിലംപതിച്ചു. ആലങ്കോട് തച്ചുപറമ്പിലും ചിറവല്ലൂർ അരിക്കാട് റോഡിലും മരം വീണ് വൈദ്യുതി തൂൺ തകർന്നു. പ്രാദേശങ്ങളിലെ വൈദുതി വിതരണം താറുമാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.