ഓ​ണം സ്പെ​ഷൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സും പൊ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന

മ​ല​പ്പു​റം: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് ല​ഹ​രി, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ ക​ട​ത്ത്, വി​ൽ​പ​ന എ​ന്നി​വ ത​ട​യാ​ൻ മ​ല​പ്പു​റം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല പൊ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡു​മാ​യി ചേ​ർ​ന്ന് മ​ല​പ്പു​റം ടൗ​ണി​ലെ വി​വി​ധ കൊ​റി​യ​ർ, പാ​ഴ്സ​ൽ സ​ർ​വി​സ് സ്ഥാ​പ​ന​ങ്ങ​ളും ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​വും മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലെ ടാ​ക്സി സ്റ്റാ​ൻ​ഡും ബ​സ് സ്റ്റാ​ൻ​ഡും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക്ലോ​ക്ക് റൂ​മും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ചു.

പ​രി​ശോ​ധ​ന​ക്ക് മ​ല​പ്പു​റം കെ.9 ​ഡോ​ഗ് സ്കോ​ഡി​ലെ ലൈ​ക്ക നേ​തൃ​ത്വം ന​ൽ​കി. മ​ല​പ്പു​റം എ​ക്സൈ​സ് എ​ൻ​ഫോ​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. സ​ജി​കു​മാ​ർ, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് എ​ൻ. അ​ബ്ദു​ൽ വ​ഹാ​ബ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് നൗ​ഫ​ൽ, കെ. ​സ​ബീ​ർ, മു​ഹ​മ്മ​ദ് നി​സാ​ർ, ഡോ​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഷി​ബു, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ വി​പി​ൻ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - inspection on drug trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.