ലഹരിക്കടത്തിനെതിരെ സംയുക്ത പരിശോധന
text_fieldsമലപ്പുറം: ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് ലഹരി, മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ കടത്ത്, വിൽപന എന്നിവ തടയാൻ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ജില്ല പൊലീസ് ഡോഗ് സ്ക്വാഡുമായി ചേർന്ന് മലപ്പുറം ടൗണിലെ വിവിധ കൊറിയർ, പാഴ്സൽ സർവിസ് സ്ഥാപനങ്ങളും ബസ് സ്റ്റാൻഡ് പരിസരവും മലപ്പുറം കുന്നുമ്മലിലെ ടാക്സി സ്റ്റാൻഡും ബസ് സ്റ്റാൻഡും അതിനോടനുബന്ധിച്ചുള്ള ക്ലോക്ക് റൂമും പരിസരവും പരിശോധിച്ചു.
പരിശോധനക്ക് മലപ്പുറം കെ.9 ഡോഗ് സ്കോഡിലെ ലൈക്ക നേതൃത്വം നൽകി. മലപ്പുറം എക്സൈസ് എൻഫോസ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ. സജികുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ. അബ്ദുൽ വഹാബ്, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് നൗഫൽ, കെ. സബീർ, മുഹമ്മദ് നിസാർ, ഡോഗ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിബു, സിവിൽ പൊലീസ് ഓഫിസർ വിപിൻദാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.