മ​ല​യോ​ര​പാ​ത റോ​ഡ് വി​ക​സ​നം മു​ട​ങ്ങി​യ ചോ​ക്കാ​ട് അ​ങ്ങാ​ടി 

മലയോര ഹൈവേ: ചോക്കാട് അങ്ങാടിയിൽ പ്രവൃത്തി അനിശ്ചിതത്ത്വത്തിൽ

കാ​ളി​കാ​വ്: മ​ല​യോ​ര ഹൈ​വേ ചോ​ക്കാ​ട് അ​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. 12 മീ​റ്റ​ർ വീ​തി​യിലാ​ണ് നി​ല​വി​ൽ റോ​ഡി​ന്റെ അ​ലൈ​മെ​ന്റ്.

എ​ന്നാ​ൽ പൂ​ക്കോ​ട്ടും​പാ​ടം അ​ങ്ങാ​ടി മാ​തൃ​ക​യി​ൽ ചോ​ക്കാ​ട് അ​ങ്ങാ​ടി​യി​ൽ 15 മീ​റ്റ​ർ വീ​തി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. 15 മീ​റ്റ​ർ വീ​തി​യാ​​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​ത​വ​ണ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ സ്ഥ​ല​ത്തെ​ത്തി ര​ണ്ട് ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​നാ​യി​ല്ല.

റോ​ഡ് വി​ക​സ​ന വി​ഷ​യം പ​ഠ​ന​വി​ധേ​യ​മാ​ക്കി ന​ട​പ്പി​ൽ വ​രു​ത്താ​ൻ ജ​ന​കീ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. ഈ ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ല​വി​ലെ റോ​ഡ് 12 മീ​റ്റ​റി​ൽ നി​ന്ന് 15 മീ​റ്റ​ർ വീ​തി​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് റോ​ഡ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. നേ​ര​ത്തേ കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ചോ​ക്കാ​ട് അ​ങ്ങാ​ടി​യി​ൽ റോ​ഡി​ന് 15 മീ​റ്റ​ർ വീ​തി​അ​നു​വ​ദി​ക്കാ​നാ​വി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​ട്ടി​ട ഉ​ട​മ സം​ഘം എ​ന്നാ​ണ​റി​യു​ന്ന​ത്. എ​ന്നാ​ൽ കെ​ട്ടി​ട ഉ​ട​മ​ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​മെ​ന്ന് ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ.​പി. സി​റാ​ജ് പ​റ​ഞ്ഞു.

Tags:    
News Summary - Hill side Highway-Work at Chokkad Angadi in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.