കരുവാരകുണ്ട്: ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഇരിങ്ങാട്ടിരിയിലെ നടുത്തൊടിക സിറാജുദ്ദീനെയാണ് (31) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. അനിൽകുമാർ അറസ്റ്റ് ചെയ്തത്. ഒളിവിലായ സിറാജുദ്ദീനെ ചൊവ്വാഴ്ച പുലർച്ചയോടെയാണ് കരിപ്പൂർ എയർപോർട്ട് ജങ്ഷനിൽ പിടികൂടിയത്.
ട്രോമാകെയർ, സിവിൽ ഡിഫൻസ് എന്നിവകളിൽ വളൻറിയറായി പ്രവർത്തിച്ചിരുന്ന ഇയാൾ പൊലീസാണെന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനാെണന്നും പറഞ്ഞ് പലയിടങ്ങളിലും കറങ്ങുകയും നിരവധി യുവതികളെ വഞ്ചിക്കുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയെ ബുധനാഴ്ച മഞ്ചേരി കോടതിയിൽ ഹാജരാക്കും. സി.പി.ഒമാരായ അരുൺ, കെ.എസ്. ഉല്ലാസ്, സനീഷ്, അജേഷ്, പ്രവീൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.