കോടിയേരിയുടെ വിയോഗം: മലപ്പുറം ജില്ലയിലെ പാർട്ടിക്കും വലിയ നഷ്‌ടം -ഇ.എൻ. മോഹൻദാസ്‌

മലപ്പുറം: കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗം ജില്ലയിലെ പാർട്ടിക്കും വലിയ നഷ്ടമാണെന്ന്‌ സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്‌ പറഞ്ഞു. വിദ്യാർഥി നേതാവായിരിക്കെ ജില്ലയിലെ പാർട്ടിയുമായി തുടങ്ങിയ ആത്മബന്ധം അദ്ദേഹം അവസാനം വരെ കാത്തുസൂക്ഷിച്ചു. കോടിയേരിയുമായി വിദ്യാർഥി കാലഘട്ടം മുതൽ വ്യക്തിപരമായ ബന്ധമുണ്ടെന്നും ഇ.എൻ അനുസ്മരിച്ചു.

എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ ജില്ലയിൽ വിദ്യാർഥി പ്രസ്ഥാനത്തെ അദ്ദേഹം നന്നായി സഹായിച്ചു. നിലമ്പൂർ സ്വദേശിയായ ദേവദാസ് പൊറ്റെക്കാട് ആയിരുന്നു അന്നു സംസ്ഥാന പ്രസിഡന്റ്. ആ കാലഘട്ടത്തിൽ ഒട്ടേറെ പരിപാടികൾക്ക് കോടിയേരി ജില്ലയിലെത്തിയിട്ടുണ്ട്. അക്കാലത്ത്‌ ഒട്ടേറെ കടന്നാക്രമണങ്ങളാണ്‌ എസ്‌.എഫ്‌.ഐ നേരിട്ടത്‌.

അതിനെയെല്ലാം അതിജീവിച്ച്‌ എസ്‌.എഫ്‌.ഐക്ക്‌ വളരാനായത്‌ കോടിയേരിയുടെ നേതൃപരമായ പങ്ക്‌ വലുതായിരുന്നു. പിന്നീട്‌ പാർടി നേതാവായിരിക്കുമ്പോഴും ഈ ബന്ധം തുടർന്നു. ജില്ലയുടെ വികസന രംഗത്തും പ്രത്യേക പരിഗണനയും താൽപര്യവും അദ്ദേഹം കാണിച്ചിരുന്നു.അദ്ദേഹത്തിന്റെ നേതൃപാടവം എല്ലാവർക്കും മാതൃകയാണ്‌. കമ്യൂണിസ്റ്റ് നേതാവ്, ഭരണാധികാരി എന്നീ നിലകളിലെല്ലാം അതുല്യമായ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇ.എൻ. മോഹൻദാസ് അനുസ്മരിച്ചു.

രാഷ്ട്രീയത്തിലെ സൗമ്യമുഖം -ഐ.എൻ.എൽ

മലപ്പുറം: ഏത് പ്രതിസന്ധിയിലും കമ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിച്ച് സൗമ്യതയോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്ന രാഷ്ട്രീയത്തിലെ സമുന്നത നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്നെന്ന് ഐ.എൻ.എൽ ജില്ല സെക്രട്ടറിയേറ്റ്.

ഏറ്റെടുത്ത പദവികളെല്ലാം കൃത്യതയോടെ നിറവേറ്റി. കെ.പി. ഇസ്മായിൽ, ഒ.കെ. തങ്ങൾ, പി.കെ.എസ്. മുജീബ് ഹസ്സൻ, പ്രഫ. കെ.കെ. മുഹമ്മദ്, മുഹമ്മദലി, സി.എച്ച്. മുസ്ഥഫ, ഖാലിദ് മഞ്ചേരി, എം. അലവിക്കുട്ടി മാസ്റ്റർ, സാലിഹ് മേടപ്പിൽ, കെ. മൊയ്തീൻ കുട്ടി ഹാജി, മജീദ് പങ്കെടുത്തു.

Tags:    
News Summary - Kodiyeri's demise: A big loss for the party in the district -EN Mohandas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.