ആ​സ്ട്രേ​ലി​യ​ൻ സം​ഘ​ത്തി​നൊ​പ്പം ഷാ​ജ​ഹാ​ൻ (ഇ​ട​ത്തു​നി​ന്ന് ര​ണ്ടാ​മ​ത്)

ക​ട​ൽ ക​ട​ന്ന ‘മ​ല​പ്പു​റം ക​ഥ​ക​ൾ​ക്ക​പ്പു​റം’

കോ​ട്ട​ക്ക​ൽ: ഭൂ​ഖ​ണ്ഡ​ങ്ങ​ൾ താ​ണ്ടി​യ മ​ല​പ്പു​റം സാ​ഹോ​ദ​ര്യ​പ്പെ​രു​മ​യു​ടെ ഖ്യാ​തി കൂ​ടു​ത​ൽ പ​ഠി​ക്കാ​ൻ ആ​സ്ട്രേ​ലി​യ​യി​ൽ നി​ന്നൊ​രു സം​ഘം മ​ല​പ്പു​റ​ത്ത്. ഇ​തി​നു വ​ഴി​വെ​ച്ച​താ​ക​ട്ടെ വ​ർ​ഷ​ങ്ങ​ൾ​ക്ക​പ്പു​റം ‘മ​ല​പ്പു​റം ക​ഥ​ക​ൾ​ക്ക​പ്പു​റം’ എ​ന്ന ഡോ​ക്യു​മെ​ന്റ​റി​യും. സം​വി​ധാ​നം ചെ​യ്ത​താ​ക​ട്ടെ മ​ല​പ്പു​റ​ത്തെ ഏ​റെ ക​ണ്ട​റി​ഞ്ഞ മു​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും വ​യ​നാ​ട്ടു​കാ​ര​നാ​യ തോ​പ്പി​ൽ ഷാ​ജ​ഹാ​നും. പി.​ജെ. ആ​ന്റ​ണി ഫൗ​ണ്ടേ​ഷ​ൻ ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ​താ​യി​രു​ന്നു ഈ ​ഡോ​ക്യു​മെ​ന്റ​റി.

മ​ല​പ്പു​റം സാ​ഹോ​ദ​ര്യ​ത്തെ ദൃ​ശ്യ​ഭം​ഗി​ക​ളി​ലൂ​ടെ​യും വാ​ക്കു​ക​ളി​ലൂ​ടേ​യും അ​നു​ഭ​വി​ച്ച​റി​ഞ്ഞ ആ​സ്ട്രേ​ലി​യ​ൻ കോ​ൺ​സ​ൽ സാ​മു​വേ​ൽ മ​യേ​ഴ്സും സം​ഘ​വും മ​ല​പ്പു​റം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​വി​ധാ​യ​ക​നാ​യ ഷാ​ജ​ഹാ​നെ നേ​രി​ൽ ക​ണ്ട് വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്. 23 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ലെ ഒ​മ്പ​ത് വി​ഷ​യ​ങ്ങ​ളും ദേ​ശ​ന​ന്മ​യു​ടെ നേ​ർ​ക്കാ​ഴ്ച അ​ടി​വ​ര​യി​ടു​ന്ന​താ​ണ്.

തു​ഞ്ച​ൻ​പ​റ​മ്പി​ലെ വി​ദ്യാ​രം​ഭ​ത്തി​ലെ മ​ത സൗ​ഹാ​ർ​ദം, വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് താ​മ​ര എ​ത്തി​ക്കു​ന്ന തി​രു​നാ​വാ​യ​യി​ലെ ക​ർ​ഷ​ക​ർ, തി​രൂ​ർ പു​തി​യ​ങ്ങാ​ടി​യി​ലെ യാ​ഹൂം ത​ങ്ങ​ളു​ടെ നേ​ർ​ച്ച​ക്ക് പ​താ​ക ഉ​യ​ർ​ത്തു​ന്ന ഹൈ​ന്ദ​വ സ​ഹോ​ദ​ര​ർ, മൂ​ന്നാ​ക്ക​ൽ മ​സ്ജി​ദി​ലെ അ​രി വി​ത​ര​ണം, താ​നൂ​ർ-​ശോ​ഭ​പ​റ​മ്പി​ലെ ശ്രീ​കു​റും​ബ ഭ​​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ആ​വേ​ൻ വി​ളി ന​ട​ത്തു​ന്ന മു​സ്‍ലിം ത​റ​വാ​ട്ടി​ലെ കാ​ര​ണ​വ​ർ, കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല സ്ഥാ​പ​ക​ൻ പി.​എ​സ്. വാ​ര്യ​ർ സ​മ്മാ​നി​ച്ച പാ​ല​പ്പു​റ ജു​മ മ​സ്ജി​ദി​ലെ മി​മ്പ​ർ.

മ​മ്പു​റം ത​ങ്ങ​ളു​ടെ മ​ഖ്ബ​റ​യും മു​ന്നി​യൂ​ർ ക​ളി​യാ​ട്ട​മു​ക്കി​ലെ ക​ളി​യാ​ട്ട​വും ത​മ്മി​ലു​ള്ള ദൃ​ഢ​ബ​ന്ധം, പെ​രി​ന്ത​ൽ​മ​ണ്ണ ജു​മ മ​സ്ജി​ദി​ൽ റ​മ​ദാ​നി​ൽ നോ​മ്പ് സ​മ​യം അ​റി​യി​ക്കാ​ൻ വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ക​തീ​ന പൊ​ട്ടി​ച്ച പി​രി​യാ​ണി തു​ട​ങ്ങി​യ മ​ത മൈ​ത്രി​യു​ടെ ച​ങ്ങാ​ത്തം പ​റ​യു​ന്ന ക​ഥ​ക​ളി​ലൂ​ടെ​യാ​ണ് ഡോ​ക്യു​മെ​ന്റ​റി സ​ഞ്ച​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി മ​ല​പ്പു​റ​ത്ത് എ​ത്തി​യ ഷാ​ജ​ഹാ​ൻ മ​ത​മൈ​ത്രി​യു​ടെ നി​ര​വ​ധി ഫീ​ച്ച​റു​ക​ളാ​ണ് വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ച്ച​ത്. പി​ന്നീ​ട് ഇ​തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത ഫീ​ച്ച​റു​ക​ൾ ഡോ​ക്യു​മെ​ന്റ​റി​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ചി​ത്രീ​ക​രി​ച്ചു.

ഇ​ന്ത്യ-​പാ​ക് എ​ന്നാ​രോ​പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ചു നി​ര​വ​ധി ഫീ​ച്ച​റു​ക​ളും ഷാ​ജ​ഹാ​ൻ എ​ഴു​തി​യി​രു​ന്നു. അ​ന്ന​ത്തെ രാ​ഷ്ട്ര​പ​തി എ.​പി.​ജെ അ​ബ്ദു​ൽ ക​ലാം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു​വെ​ന്ന​ത് ഷാ​ജ​ഹാ​നെ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ന് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​യി.

പി​ന്നീ​ട് രാ​ഷ്ട്ര​നി​യ​മ​ത്തി​ന്റെ ഇ​ര​ക​ൾ എ​ന്ന പേ​രി​ൽ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും പു​സ്ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​തും വി​ഷ​യ​ത്തി​ന്റെ സാ​രാം​ശ​ത്തെ പ്ര​തി​പാ​ദി​ക്കു​ന്ന​താ​യി​രു​ന്നു. കി​ക്കോ​ഫ് സ്പോ​ർ​ട്സ് വെ​യ​ർ, ജ​ഴ്സി ഫാ​ക്ട​റി, ന​ക്ഷ​ത്ര ഇ​ന്റ​ർ​നാ​ഷ​ന​ൽ, ഹൂ​യാ സോ​ക്സ് ഫാ​ക്ട​റി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ കൂ​ടി​യാ​ണ് ഷാ​ജ​ഹാ​ൻ.

Tags:    
News Summary - Beyond the stories of Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.