വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ല​പ്പു​റം കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ജി​ല്ല പ്ര​സി​ഡ​ൻ​റ്

നാ​സ​ർ കീ​ഴു​പ​റ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ദ്യ​ശാ​ല തീ​രു​മാ​ന​ത്തി​നെ​തി​രെ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ മാ​ർ​ച്ച്‌

മ​ല​പ്പു​റം: കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക​ളി​ൽ മ​ദ്യ​ശാ​ല തു​ട​ങ്ങാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ല​പ്പു​റം ഡി​പ്പോ​യി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ കീ​ഴു​പ​റ​മ്പ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെൻറ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഡോ. ​എ.​കെ. സ​ഫീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​പ്പു​റം മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ശാ​ക്കി​ർ മോ​ങ്ങം, സെ​ക്ര​ട്ട​റി ടി. ​അ​ഫ്‌​സ​ൽ, എ. ​സ​ദ​റു​ദ്ദീ​ൻ, അ​മീ​ൻ മു​രി​ങ്ങേ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക​ളെ മ​ദ്യ​ഷോ​പ്പു​ക​ളാ​ക്കാ​നു​ള്ള ഇ​ട​ത് സ​ർ​ക്കാ​ർ തീ​രു​മാ​നം സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും പൊ​തു​സ​മൂ​ഹം ഇ​തി​നെ​തി​രെ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ്റ് ശ്രീ​നി​വാ​സ​ൻ മേ​ലാ​റ്റൂ​ർ.

സം​സ്ഥാ​ന സ​ർ​ക്കാ​റി‍െൻറ മ​ദ്യ​ന​യ​ത്തി​നെ​തി​രെ പെ​രി​ന്ത​ൽ​മ​ണ്ണ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക്കു മു​ന്നി​ലെ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല സെ​ക്ര​ട്ട​റി ന​സീ​റ ബാ​നു, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് അ​ഷ്റ​ഫ​ലി ക​ട്ടു​പ്പാ​റ, സെ​ക്ര​ട്ട​റി എം.​ഇ. ഷു​ക്കൂ​ർ, പി.​ടി. അ​ബൂ​ബ​ക്ക​ർ, വാ​ർ​ഡ് അം​ഗം പി.​കെ. സ​ലാം, പാ​ർ​ട്ടി കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​മു​സ്ത​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Liquor stall: Welfare Party KSRTC Depot March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.