മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയോട് അനുബന്ധിച്ച് മാധ്യമം ‘വെളിച്ചം’ വിദ്യാർഥികൾക്കായി ഒരുക്കുന്ന ‘ലെറ്റ്സ് കൂൾ’ ക്രാഷ് കോഴ്സിന്റെ ഭാഗമാകാം. എസ്.എസ്.എൽ.സി പരീക്ഷയോടനുബന്ധിച്ച് വെളിച്ചം നടത്തിവരുന്ന ‘കോൾ യുവർ ടീച്ചർ’ പദ്ധതിയുടെ തുടർച്ചയായാണ് ‘ലെറ്റ്സ് കൂൾ’ നടപ്പാക്കുക.
എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നേരിട്ടുകാണാനും അവരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനും സംശയങ്ങളും ആശങ്കകളും അകറ്റുന്നതിനുമായി പരിചയസമ്പന്നരായ അധ്യാപകർ ‘ലെറ്റ്സ് കൂൾ’ പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്കെത്തും. പരീക്ഷയോടനുബന്ധിച്ച് പാഠഭാഗങ്ങളും മാതൃക ചോദ്യപേപ്പറുകളും പരിചയപ്പെടുത്തും. മുൻ വർഷ ചോദ്യപേപ്പറുകൾ ചർച്ചചെയ്യും.
വിദ്യാർഥികളുടെ സംശയങ്ങൾ അധ്യാപകർ നിവാരണം ചെയ്യും. മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പ്രത്യേക സെഷനുകളുണ്ടാകും. കൂടാതെ മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ടാകും. ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രത്യേക സെഷനുകൾ, പരീക്ഷാപ്പേടി അകറ്റാനുള്ള ക്ലാസുകൾ, മോട്ടിവേഷനൽ ക്ലാസുകൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടും.
ഒപ്പം പരിചയ സമ്പന്നരായ അധ്യാപകർ തയാറാക്കിയ വിവിധ വിഷയങ്ങളുടെ പഠന മെറ്റീരിയലുകളും വിതരണം ചെയ്യും. ജില്ലയിലെ സ്കൂളുകൾക്ക് ‘ലെറ്റ്സ് കൂൾ’ പദ്ധതിയുടെ ഭാഗമാകാം. തികച്ചും സൗജന്യമായാണ് സ്കൂളുകളിൽ പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ള സ്കൂളുകൾക്ക് ക്യു. ആർ കോഡ് സ്കാൻ ചെയ്തു, ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം. 9645006838 എന്ന വാട്സ്ആപ് നമ്പറിൽ രജിസ്റ്റർ ചെയ്യാനായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്: 9645000323, 9645006070.
For registration : https://www.madhyamam.com/Letscool
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.