പൊക്കമില്ലായ്മയാണെെൻറ പൊക്കം എന്ന കുഞ്ഞുണ്ണി മാഷുടെ വരികൾ അന്വർഥമാക്കുന്ന സ്ഥാനാർഥിയുണ്ട് മേലാറ്റൂർ ഗ്രാമപഞ്ചായത്തിൽ. പൊക്കം കുറഞ്ഞവരുടെ ലോക ഡ്വാർഫ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡലുകൾ നേടിയ ആകാശ് മാധവൻ.
ഇത്തവണ 15ാം വാർഡിൽനിന്ന് എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഗോദയിലിറങ്ങിയിരിക്കുന്നത്. 31കാരനായ ആകാശ് സംസ്ഥാനത്തെ ഏറ്റവും ഉയരം കുറഞ്ഞ സ്ഥാനാർഥിയാണ്. കാഴ്ചയിൽ ചെറുതെങ്കിലും നേട്ടങ്ങൾ വലുതാണ്. 2013ൽ അമേരിക്കയിൽ നടന്ന ഒളിമ്പിക്സിൽ ഷോട്പുട്ടിൽ വെള്ളിയും ഡിസ്കസ്ത്രോയിൽ വെങ്കലവും നേടി.
2017ൽ കാനഡയിൽ നടന്ന ഒളിമ്പിക്സിൽ ജാവലിങ് ത്രോയിൽ െവങ്കലം നേടി. ഇന്ത്യക്ക് വേണ്ടി മറ്റു കായികമേളകളിൽ നിരവധി മെഡലുകളും ലഭിച്ചിട്ടുണ്ട്. പൊക്കമില്ലാത്തവർക്ക് ജനങ്ങളെ സേവിക്കാനുള്ള കഴിവുണ്ടെന്നും അത് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ആകാശ് മാധവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.