മഞ്ചേരി: നഗരത്തെ ആശങ്കയിലാഴ്ത്തി വീണ്ടും സമ്പർക്കത്തിലൂടെ കോവിഡ് ബാധ. നേരത്തേ രോഗം സ്ഥിരീകരിച്ച ചെരണിയിലെ അസം സ്വദേശി മഞ്ചേരിയില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയായ 50കാരനാണ് ഞായറാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആറ് ദിവസത്തിനിടെ മഞ്ചേരിയിൽ അഞ്ച് പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരും ഉൾപ്പെടും.
ജൂൺ രണ്ടിന് ചെരണിയിൽ താമസിക്കുന്ന അസം സ്വദേശിയായ 22കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ജൂൺ അഞ്ചിന് മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് അടക്കം മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു.
മഞ്ചേരി സ്വകാര്യ ലാബിലെ ജീവനക്കാരനായ ആനക്കയം പന്തല്ലൂര്‍ അരീച്ചോല സ്വദേശി 30കാരന്, മഞ്ചേരിയിലെ ആശ വര്‍ക്കറായ മഞ്ചേരി മാര്യാട് വീമ്പൂര് സ്വദേശി 48കാരി, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആനക്കയം പാണായി സൗദിപ്പടി സ്വദേശി 27കാരന് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ ലാബ് ജീവനക്കാരനും ആശാവർക്കർക്കും എവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് വ്യക്തമല്ല. ആശാവർക്കർ കുട്ടികൾക്ക് കുത്തിവെപ്പ് നൽകുന്നതിനും മംഗലശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ആശാവർക്കർമാരുടെ യോഗത്തിലും പങ്കെടുത്തിരുന്നു. ഇത് കൂടുതൽ ആശങ്കക്കിടയാക്കുന്നു. ആനക്കയത്ത് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകെൻറ ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് കുറുവ പാങ്ങ് സ്വദേശി 41കാരനും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയാൻ നഗരസഭയിലെ 11 വാർഡുകൾ കണ്ടെയ്ൻെമൻറ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.