മങ്കട: രാമപുരത്ത് ബി.ജെ.പി പ്രവർത്തകൻ ചന്ദ്രെൻറ വീട്ടിൽ അതിക്രമിച്ച് കയറി കളിമണ്ണ് കൊണ്ട് ചുമര് വൃത്തികേടാക്കുകയും അസഭ്യം പറയുകയും ചെയ്ത പ്രതികൾ പിടിയിൽ.ചണ്ടല്ലീരി, മേലേപ്പാട്ട് ജയേഷ്, മണ്ണാർക്കാട് വട്ടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം വിനീത്, മണ്ണാർക്കാട് പുത്തൻപുരക്കൽ ജിജോ ജോൺ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മൂന്നിനാണ് രാമപുരം കാവുങ്കൽ കോനൂർ വീട്ടിൽ ചന്ദ്രെൻറ പരാതിയിൽ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പെരിന്തൽമണ്ണയിൽ ബി.ജെ.പി ഓഫിസിന് നേരെയുണ്ടായ ആക്രമണവുമായി ഈ കേസിനെ ബന്ധിപ്പിച്ച്, ആക്രമണം നടത്തിയത് മറ്റു രാഷ്ട്രീയ പാർട്ടി പ്രവർത്തകരാണെന്ന് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. മങ്കട പൊലീസ് ഊർജിത അന്വേഷണം നടത്തുന്നതിനിടെയാണ് പരാതിക്കാരനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നവരാണ് പ്രതികളെന്ന് തെളിഞ്ഞത്. സി.സി.ടി.വി പരിശോധനയിലാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്.
പ്രതികൾക്ക് പരാതിക്കാരനുമായുണ്ടായ സാമ്പത്തിക ഇടപാടുകളെ തുടർന്നാണ് സ്ഥലത്ത് എത്തിയതെന്നും പ്രതികൾ ബി.ജെ.പി അനുഭാവികളാണെന്നും പരാതിക്കാരൻ നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിലുള്ള വിരോധത്താലാണ് രാത്രിയിൽ മദ്യപിച്ച് ഇപ്രകാരം ചെയ്തതെന്നും അല്ലാതെ മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളോ ഇെല്ലന്നും പൊലീസ് പറഞ്ഞു. മങ്കട ഇൻസ്പെക്ടർ ഷാജഹാൻ, എസ്.ഐ വിജയരാജൻ, രാജേഷ്, രജീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
'പൊളിഞ്ഞത് അക്രമം സി.പി.എമ്മിെൻറ തലയിലിടാനുള്ള ബി.ജെ.പി നീക്കം'
മങ്കട: രാമപുരത്ത് സാമ്പത്തിക തർക്കത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകെൻറ വീട് ആക്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകരായ പ്രതികൾ പിടിയിലായതോടെ പൊളിഞ്ഞത് അക്രമം സി.പി.എമ്മിെൻറ തലയിലിടാനുള്ള ഗൂഢാലോചനയാണെന്ന് സി.പി.എം. ബി.ജെ.പി പ്രവർത്തകെൻറ വീട് സ്വന്തം പ്രവർത്തകർ തന്നെ ആക്രമിക്കുന്നത് സി.പി.എമ്മിെൻറ തലയിൽ വെച്ച് കെട്ടി നാട്ടിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബി.ജെ.പിയുടെ ബോധപൂർവ നീക്കത്തിൽ പുഴക്കാട്ടിരി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.