മങ്കട: പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡുകീറി മൂടിയ ഭാഗം തകർന്ന് അപകടങ്ങൾ സംഭവിച്ച വാർത്തയെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ ഇടപെടൽ.റോഡിൽ കിടങ്ങ് രൂപപ്പെട്ട് കർക്കിടകം ഭാഗത്ത് അപകടം പതിവായ വാർത്ത തിങ്കളാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. തിങ്കളാഴ്ച വാർഡ് അംഗം അലി അക്ബർ വിവരമറിയിച്ചതിനെ തുടർന്ന് വാട്ടർ അതോറിറ്റി റോഡ് കീറിയ ഭാഗത്ത് മെറ്റൽ നിരത്തി.
അപകട മേഖലയായ ഏതാനും ഭാഗം കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം. മങ്കട മുതൽ കർക്കിടകം വരെയുള്ള റോഡിലെ ഭാഗങ്ങളാണ് തകർന്നുകിടക്കുന്നത്. ഏലച്ചോല ഭാഗത്ത് മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ ടാങ്ക് സ്ഥാപിച്ച് കണക്ഷൻ നൽകാൻ വേണ്ടിയാണ് രണ്ടുമാസം മുമ്പ് റോഡ് കീറിയത്. മണ്ണിട്ട് മൂടിയ ഭാഗം ക്വാറിമാലിന്യം ഇട്ട് അമർത്തിയത് മഴപെയ്തതിനെ തുടർന്ന് താഴ്ന്നുപോവുകയും ഒലിച്ചു പോവുകയും ചെയ്തതിനെ തുടർന്നാണ് റോഡ് അപകട മേഖലയായത്.
കർക്കിടകം അങ്ങാടിയോട് ചേർന്ന് ഇറക്കത്തിൽ നിരന്തരം അപകടങ്ങൾ ഉണ്ടാവുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മഴക്കാലമായതുകൊണ്ട് ഇപ്പോഴത്തെ പ്രവൃത്തി എത്ര കാലം നിലനിൽക്കുമെന്ന് പറയാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.