കരുവാരകുണ്ട്: ഡോക്ടറാവാൻ കഴിയില്ലെന്ന മെഡിക്കൽ ബോർഡിെൻറ ഉത്തരവിൽ കണ്ണീരണിഞ്ഞ് അശ്വതി. ശാരീരിക പരിമിതികൾ മറന്ന് പഠിക്കുകയും മെഡിസിൻ പ്രവേശനം ഉറപ്പാക്കുകയും ചെയ്തതിന് പിന്നാലെയാണ് മെഡിക്കൽ ബോർഡിെൻറ ചുവപ്പുകൊടി.
കേന്ദ്ര അലോട്ട്മെൻറിൽ മഞ്ചേരി മെഡിക്കൽ കോളജിൽ മെഡിസിൻ പ്രവേശനം നേടിയ കക്കറയിലെ പള്ളിക്കുത്ത് മുരളീധരെൻറ മകൾ അശ്വതി പ്രവേശന പരീക്ഷയിൽ കേരളത്തിലെ പ്രത്യേക പരിഗണന വിഭാഗത്തിൽ 17ാം റാങ്കുകാരിയാണ്. കാലുകൾക്കും വലതു കൈയിനും പൂർണ ശേഷിയില്ലാത്തതിനാൽ ശസ്ത്രക്രിയയും മറ്റും ചെയ്യാൻ സാധിക്കില്ലെന്നാണ് തിരുവനന്തപുരത്തെ പ്രത്യേക മെഡിക്കൽ സംഘം അറിയിച്ചിരികുന്നത്.
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകൾക്കാണ് അയോഗ്യയാക്കിയത്. ഓപ്ഷൻ നൽകാത്തതിനാൽ മറ്റു കോഴ്സുകൾക്ക് ഇനി ചേരാനുമാവില്ല. ജനനത്തോടെ അമ്മ മരിച്ച അശ്വതി നിരവധി വെല്ലുവിളികളെ നേരിട്ടാണ് മെഡിസിൻ പ്രവേശനം നേടിയത്. കൗൺസലിങ്ങിന് എത്താൻ കഴിയാത്തതിനാൽ പ്രവേശന പട്ടികയിൽനിന്ന് പുറത്തായെങ്കിലും ചില ഇടപെടലുകളെ തുടർന്ന് ഇടം നേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.