മേലാറ്റൂർ: നിലമ്പൂർ-ഷൊർണൂർ പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി മേലാറ്റൂരിൽ സ്ഥാപിക്കുന്ന ട്രാക്ഷൻ സബ്സ്റ്റേഷൻ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. മണ്ണ് നിരത്തി ഭൂവിതാനം ഒപ്പമാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്ത് പുതിയ പ്ലാറ്റ് ഫോം നീളംകൂട്ടിയതിന് സമീപത്താണ് സബ്സ്റ്റേഷൻ നിർമിക്കുന്നത്. ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് മേലാറ്റൂർ ചോലക്കുളത്തെ 110 കെ.വി സബ് സ്റ്റേഷനിൽനിന്നാണ് വൈദ്യുതിയെത്തിക്കുക. നിലമ്പൂരിൽനിന്ന് ഷൊർണൂർ വരെ 67 കിലോമീറ്റർ ദൂരത്തിലാണ് പാത വൈദ്യുതീകരിക്കുന്നത്.
മേലാറ്റൂരിൽ പാതയുടെ ഇരുവശങ്ങളിലുമുള്ള മരങ്ങൾ മുറിച്ചുമാറ്റി, വൈദ്യുതി തൂണുകൾ സ്ഥാപിക്കാൻ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തികൾ നടത്തി. വൈദ്യുത സ്വിച്ചിങ് സ്റ്റേഷനുകൾ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും വാടാനാംകുറുശ്ശിയിലുമാണ് ഒരുക്കുന്നത്.
നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് ട്രെയിൻ എത്താനുള്ള സമയം.
ഇലക്ട്രിക് ട്രെയിൻ ഓടി തുടങ്ങുന്നതോടെ സമയം 1.10 മണിക്കൂറായി കുറയുകയും 30 ശതമാനം വരെ റെയിൽവേക്ക് ചെലവും കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.