രാം​കേ​ശ് ജാ​ദ​വ്

രാജസ്ഥാൻ സ്വദേശിനിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ പിടികൂടി

മേലാറ്റൂർ: ഭർതൃമതിയായ രാജസ്ഥാൻ സ്വദേശിനിയെ പീഡിപ്പിച്ച് മുങ്ങിയ ബന്ധുവിനെ മേലാറ്റൂർ പൊലീസ് പിടികൂടി. രാജസ്ഥാൻ ബാർഖാവോ സ്വദേശി രാംകേശ് ജാദവി(22)നെയാണ് മേലാറ്റൂർ പൊലീസി‍െൻറ നേതൃത്വത്തിൽ ഹരിയാനയിൽനിന്ന് പിടികൂടിയത്. 2021 ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം. ഭർത്താവില്ലാത്ത സമയം വീട്ടിലെത്തിയ പ്രതി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.എസ്. ഷാരോണും സംഘവുമാണ് പിടികൂടിയത്. സിവിൽ പൊലീസ് ഓഫിസർമാരായ പ്രമോദ്, എം.കെ. സജീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - A man has been arrested for allegedly torturing a Rajasthani woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.