അരീക്കോട്: താനൂർ ബോട്ടപകടം നടക്കുന്നതിന് മണിക്കൂറുകൾ മുമ്പ് മുറിഞ്ഞമാട് ബോട്ടിൽ കയറാൻ എത്തിയ യാത്രക്കാരെ ഇറക്കിവിട്ട അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസലി സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയിരിക്കുകയാണ്. താനൂർ അപകടം നടക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് ഇദ്ദേഹം കീഴുപറമ്പ് പഞ്ചായത്തിലെ മുറിഞ്ഞമാട്ട് അനധികൃത ബോട്ട് സർവിസ് നടക്കുന്ന തുരുത്തിൽ എത്തിയത്. ബോട്ടിൽ നിയമലംഘനങ്ങൾ കണ്ടതോടെ യാത്രക്കാരെയെല്ലാം ഇദ്ദേഹം ഇറക്കിവിടുകയായിരുന്നു.
കീഴുപറമ്പ് പഞ്ചായത്തിലെ മുറഞ്ഞമാട് വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ട് വർഷങ്ങളായി. ദൂരദിക്കുകളിൽനിന്ന് ഉൾപ്പെടെ നിരവധി പേരാണ് തുരുത്ത് കാണാനും ഇവിടെ സമയം ചെലവിടാനും എത്തുന്നത്. ഇവിടെ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ ബോട്ട് സർവിസും ഒരുക്കിയിട്ടുണ്ട്. ഈ ബോട്ടുകളെല്ലാം നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ചാലിയാറിൽ യാത്ര നടത്തിയിരുന്നത്. മുറിഞ്ഞമാട്ട് കൃത്യമായ ഇടപെടൽ നടത്തിയ അരീക്കോട് പൊലീസിനെ എ.ഐ.വൈ.എഫ് പ്രവർത്തകർ സ്റ്റേഷനിൽ എത്തി അനുമോദിച്ചു. എസ്.എച്ച്.ഒ എം. അബ്ബാസലിയെ ഏറനാട് മണ്ഡലം സെക്രട്ടറി പി.ടി.എ. സലാം ആദരിക്കുകയും സ്റ്റേഷനിൽ മധുരം വിതരണം ചെയ്യുകയും ചെയ്തു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ നാണി മൈത്ര, സി.പി. ശിഹാബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.