മലപ്പുറം: ജനുവരി ആദ്യത്തിൽ മലപ്പുറത്ത് നടന്ന 'നാസ്തികത - ഇസ്ലാം സംവാദം' ചരിത്ര രേഖയായി പ്രകാശനം ചെയ്യപ്പെടുന്നു. ശനിയാഴ്ച രാവിലെ 10.30ന് സംവാദം നടന്ന മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് തന്നെയാണ് പ്രകാശന ചടങ്ങ്.
കേരളയുക്തിവാദി സംഘം പ്രസിഡൻറ് അഡ്വ. കെ.എൻ അനിൽ കുമാറിൻെറ നിയന്ത്രണത്തിൽ എം,എം അക്ബർ, ഇ.എ ജബ്ബാർ എന്നിവർ തമ്മിൽ നടന്ന സംവാദവും സംവാദ വ്യവസ്ഥാ ചർച്ചകളുമാണ് പുസ്തകരൂപത്തിൽ തയാറായിട്ടുള്ളത്.
'ഖുർആൻ: അജയ്യം അമാനുഷികം' എന്ന പ്രമേയത്തിൽ പ്രൗഡ് മുസ്ലിംസ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൻെറ ഉദ്ഘാടനം മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പിയിൽ നിന്നും പുസ്തകത്തിൻെറ ആദ്യപ്രതി അഡ്വ. കെ.എൻ അനിൽകുമാർ ഏറ്റുവാങ്ങും.
അബ്ദുല്ല തിരൂർക്കാട് 'ഖുർആനിൽ നിന്ന്' എന്ന സെഷൻ അവതരിപ്പിക്കും. മമ്മൂട്ടി അഞ്ചുകുന്ന് സ്വാഗതപ്രഭാഷണം നിർവഹിക്കും. സ്വാലിഹ് നിസാമി പുതുപൊന്നാനി അധ്യക്ഷത വഹിക്കും.
മത, സാംസ്കാരിക രംഗത്തെ പ്രമുഖരായ അബ്ദുൽ ഷക്കൂർ അൽ ഖാസിമി, അലിയാർ മൗലവി അൽ ഖാസിമി, ഇലവുപാലം ശംസുദ്ധീൻ മന്നാനി, ഡോ. ഹുസൈൻ മടവൂർ, ഇല്യാസ് മൗലവി, ഡോ. ഇ.കെ അഹമ്മദ് കുട്ടി, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, കെ.കെ സുഹൈൽ, അമീൻ മാഹി, റഷീദ് ഹുദവി ഏലംകുളം, എം.എം അക്ബർ എന്നിവർ സന്ദേശ പ്രഭാഷണങ്ങൾ നിർവഹിക്കും.
സമ്മേളനം ഓൺലൈൻ മുഖേന വീക്ഷിക്കാനും സൗകര്യമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.