ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന അ​രി​യ​ല്ലൂ​ർ പ​ര​പ്പാ​ൽ ബീ​ച്ചി​ലെ ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡ്

എങ്ങുമെത്താതെ ടിപ്പുസുൽത്താൻ റോഡ് നിർമാണം

വള്ളിക്കുന്ന്: കടൽ കവർന്നെടുത്ത അരിയല്ലൂർ പരപ്പാൽ ബീച്ചിലെ ടിപ്പുസുൽത്താൻ റോഡ് നിർമാണം ചുവപ്പുനാടയിൽതന്നെ. റോഡ് പുനർനിർമിക്കാനോ കടൽഭിത്തിയൊരുക്കാനോ നടപടിയില്ലാത്തതിനെത്തുടർന്നുള്ള മത്സ്യത്തൊഴിലാളി പ്രതിഷേധം കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ. വർഷങ്ങളായി തുടരുന്ന കടലാക്രമണത്തിൽ തീരദേശത്തെ തെങ്ങുകൾ ഉൾപ്പെടെയുള്ള തീരം വർഷങ്ങൾക്ക് മുമ്പുതന്നെ കടലെടുക്കാൻ തുടങ്ങിയിരുന്നു.

ആ കാലത്തുതന്നെ പ്രദേശത്ത് പുലിമുട്ടോ കടൽഭിത്തിയോ നിർമിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ അധികൃതരുടെ മുന്നിൽ എത്തിയിരുന്നു. എന്നാൽ, ആമവളർത്തു കേന്ദ്രത്തിൽ എത്തുന്ന കടലാമകളുടെ സംരക്ഷണത്തിന്റെ പേരിൽ സുരക്ഷഭിത്തികൾ നിർമാണം നടന്നില്ല. ശക്തമായ കടലാക്രമണത്തിൽ തീരവും 240 മീറ്റർ നീളത്തിൽ ടിപ്പുസുൽത്താൻ റോഡും പൂർണമായും കടലെടുക്കുകയും ചെയ്തു.

വീടുകളിലേക്കും വെള്ളം ഇരച്ചെത്തി. തുടർന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പി. അബ്ദുൽ ഹമീദ് എം.എൽ.എ എന്നിവർ ജില്ല കലക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി സുരക്ഷനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ലക്ഷങ്ങൾ ചെലവഴിച്ച് ജിയോബാഗ് ഉപയോഗിച്ച് താൽക്കാലിക സുരക്ഷയൊരുക്കുകയും ചെയ്തു.

എന്നാൽ, ശക്തമായ കടലാക്രമണം തുടരുന്ന അരിയല്ലൂർ പരപ്പാൽ ബീച്ചിലെ ജിയോ ബാഗ് സംവിധാനം മൂന്നു മാസംകൊണ്ടുതന്നെ താഴ്ന്നുപോയി. ശക്തമായ തിരമാലയുള്ളപ്പോൾ കടൽവെള്ളം ജിയോ ബാഗും മറികടന്ന് കരയിലേക്ക് ഇരച്ചുകയറുന്ന സ്ഥിതിയാണ്.

ജില്ല ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് അനുവദിച്ച 29 ലക്ഷം രൂപ ഉപയോഗിച്ചാണ് ജിയോ ബാഗുകൾ സ്ഥാപിച്ചത്. പ്രദേശത്ത് പുലിമുട്ട് നിർമിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അധികൃതർ ചെവികൊള്ളാതായതോടെയാണ് റോഡ് പൂർണമായും തകർന്നത്. ഇക്കഴിഞ്ഞ ബജറ്റിലും 100 രൂപയുടെ ടോക്കൺ പ്രൊഫഷണിൽ മാത്രമാണ് ഇടം നേടിയത്. കാലവർഷം ശക്തമാവുന്നതിന് മുന്നോടിയായി ഭിത്തി നിർമാണമെങ്കിലും പൂർത്തിയാക്കി കൂടുതൽ ഭാഗം കടലെടുക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.Construction of Tipu Sultan Road

Tags:    
News Summary - neglect in Construction of Tipu Sultan Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.