നിലമ്പൂർ: 35.8കിലോ ഗ്രാം കഞ്ചാവുമായി ബംഗാൾ വസാന്തി സ്വദേശികളായ മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ. അനൂസിങ് (40), മിലാൻ സിങ്(28), സാബൂജ് സിക്തർ (24) എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇന്റലിജൻസ് ഉത്തര മേഖല സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ രണ്ടിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയെത്.
മലപ്പുറം എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡും ചേർന്നാണ് പ്രതികളെയും കഞ്ചാവും പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്താണ് മിലൻ സിങ്ങും അനു സിങ്ങും ആദ്യം പിടിയിലായത്. 15.8 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയെത്. ഇവരുടെ മൊഴി പ്രകാരം രാത്രി മഞ്ചേരിയിൽ നടത്തിയ പരിശോധനയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 20 കിലോ കഞ്ചാവുമായി സജ് സിക്തർ പിടിയിലായി.
മലപ്പുറം എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ടി. സിജു മോൻ, നിലമ്പൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ടി.എച്ച്. ഷഫീഖ്, അസി.ഇൻസ്പെക്ടർ റെജി തോമസ്, പ്രിവന്റിവ് ഓഫീസർമാരായ വി.സുഭാഷ്, പി.എസ്. ദിനേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ആബിദ്, ഷംനാസ്, എബിൻ സണ്ണി, എയ്ഞ്ചലിൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയെത്. നിലമ്പൂർ മേഖലയിലെ മൊത്തകച്ചവടത്തിലെ വലിയ കണ്ണികളാണിവരെന്നാണ് സൂചന. മലപ്പുറം എക്സൈസ് കമീഷണർ തുടരന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.