നിലമ്പൂർ: മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി വിവിധ പദ്ധതികൾ നടപ്പാക്കിയതിന് നിലമ്പൂർ നഗരസഭക്ക് സംസ്ഥാന അവാർഡ്. ഓട്ടിസം ബാധിതരടക്കമുള്ളവർക്കായി മാതൃക പദ്ധതികൾ നടപ്പാക്കിയതിനാണ് സംസ്ഥാനത്തെ മികച്ച നഗരസഭക്കുള്ള അവാർഡ് നിലമ്പൂരിനെ തേടി എത്തിയത്.
50,000 രൂപയാണ് അവാർഡ് തുക. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവാണ് അവാർഡ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ നഗരസഭക്കുള്ള അവാർഡിന് പിന്നാലെ ലഭിച്ച ഈ പുരസ്കാരം ഇരട്ടി മധുരമാണ് സമ്മാനിച്ചതെന്ന് നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം പറഞ്ഞു. കൂട്ടായ പ്രവർത്തനമാണ് അവാർഡിന് അർഹമാക്കിയതെന്നും അദേഹം പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് മാത്രമായി ഫിസിയോ തെറപ്പി സെൻറർ സ്ഥാപിച്ച് സൗജന്യമായി തെറപ്പി ചെയ്തുവരുന്നു. ഭിന്നശേഷി കുട്ടികൾക്ക് ക്ഷേമ പെൻഷൻ പദ്ധതി, ഏത് ഓഫിസുകളിലും സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ലഭിക്കാൻ നഗരസഭയുടെ പ്രിവിലേജ് കാർഡ്, നിരാമഴ പദ്ധതി 90 ശതമാനം നടപ്പാക്കി ഇവയെല്ലാം അവാർഡിന് പരിഗണിക്കപ്പെട്ടു. കൂടാതെ ഭിന്നശേഷിക്കാർക്ക് മാത്രമായി പ്രത്യേക പാർക്കിന്റെ നിർമാണം മുതുകാട് നടന്നുവരുന്നു. 50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.