പാണ്ടിക്കാട്: നിയന്ത്രണംവിട്ട സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. പാണ്ടിക്കാട് മഞ്ചേരി റോഡിലെ വല്യാത്രപടിയിൽ ശനിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് അപകടം. മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട്ടേക്ക് വന്ന കിങ്സ് ബസ് എതിരെ വന്ന ബസിന് അരിക് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകടത്തെ തുടർന്ന് നടുറോഡിലായിരുന്ന ബസ് നാട്ടുകാരുടെ സഹായത്തോടെ പാതയോരത്തേക്ക് മാറ്റി. ചാറ്റൽ മഴയിൽ ചക്രം തെന്നിയതാവാം അപകട കാരണമെന്നറിയുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ നീലാഞ്ചേരി സ്വദേശി റംലത്തിനെ (46) പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ മറ്റുള്ളവർ: മുഹമ്മദ് നാസർ (52), കരുവാരകുണ്ട് കല്ലുവെട്ടി വീട്ടിൽ മുഹമ്മദ് (63), തുവ്വൂർ സ്വദേശി കുണ്ടിൽ വീട്ടിൽ മുഹമ്മദ് റഫീഖ് (59), മലപ്പുറം കൂട്ടിലങ്ങാടി സ്വദേശികളായ സുബൈദ (46), മീനാർകുഴി വീട്ടിൽ ഉസ്മാൻ (45), നെന്മിനി നിരവിൽ സ്വദേശി ഇബ്രാഹിം (58), പായിപ്പുല്ല് സ്വദേശി പൂവക്കാടൻ അജ്മൽ (18), മങ്കട സ്വദശി വെട്ടിക്കാലായിൽ അബ്ദുൽ ജലീൽ (48), കരുവാരകുണ്ട് സ്വദേശി കുറുക്കഞ്ചേരി ഉമ്മർ ഫൈസി (28), നെന്മിനി നിരവിൽ സ്വദേശി സവാദ് (എട്ട്), പുക്കൂത്ത് സ്വദേശി പുളിക്കൊടുമണ്ണിൽ സുധീഷ് (29),
കരുവാരകുണ്ട് വാരിതൊടി ഇല്യാസ് (26), പൂളമണ്ണ സ്വദേശി ബാസിൽ സമാൻ (20), തുവ്വൂർ കൊറ്റങ്ങോടൻ സെയ്തലവി (43), നെന്മിനി നിരവിൽ സ്വദേശി സൈഫുന്നീസ (33), പൂളമണ്ണ സ്വദേശികളായ സുലൈഖ (37), മുഹമ്മദ് ബിഷാൽ (13), കരുവാരകുണ്ട് സ്വദേശികളായ ആയിഷ സിയ (ഏഴ്), മിസ്ന (19), മാമ്പുഴ സ്വദേശി പറമ്പത്ത് സാജിദ (43), തുവ്വൂർ അയിലാശ്ശേരി ചോലക്കുത്ത് വീട്ടിൽ രതീഷ് (29), പുൽവെട്ട സ്വദേശികളായ തസ്നി (35), ദിൽന ഫാത്തിമ (12).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.