പാണ്ടിക്കാട്: കൊടശ്ശേരിയിൽ വീടിന് മുറ്റം നിർമിക്കുന്നതിനിടെ ചരിത്രശേഷിപ്പുകൾ കണ്ടെത്തി. കൊടശ്ശേരി മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ പള്ളിക്കര പുത്തൻവീട്ടിൽ ജയരാജെൻറ വീട്ടുമുറ്റം നന്നാക്കുന്നതിനിടെയാണ് മഹാശിലായുഗത്തിലെ ശേഷിപ്പുകൾ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് മണ്ണുമാന്തിയുടെ സഹായത്തോടെ വീട്ടുമുറ്റത്തെ മണ്ണ് എടുക്കുന്നതിനിടെയാണ് ഗുഹക്ക് സമാനമായ അറ കാണുകയായിരുന്നു.
കൂടുതൽ മണ്ണ് നീക്കിയപ്പോൾ അഞ്ച് മൺകുടങ്ങളും ഇവ സ്ഥാപിച്ച ഒരു അച്ചും കാണപ്പെട്ടു. കുടത്തിനകത്ത് മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ജയരാജെൻറ മകൻ രജിത്ത് വിവരമറിയിച്ചതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗത്തിെൻറ നിർദേശമനുസരിച്ച് ഗവേഷകനായ പി.ടി. സന്തോഷ് കുമാർ ഞായറാഴ്ച വസ്തുക്കൾ പരിശോധിച്ചു.
മഹാശിലായുഗ കാലത്തെ മരണാനന്തര ചടങ്ങുകളുടെ ശേഷിപ്പുകളാണ് ഇവയെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പഠനം നടത്തുന്നതിനായി ആർക്കിയോളജിക്കൽ വകുപ്പ് ഉടൻ സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.