പിടിയിലായ തുളസീദാസ്

കത്തിക്കുത്ത് കേസ്: ഒരാൾ അറസ്റ്റിൽ

പാണ്ടിക്കാട്: തമ്പാനങ്ങാടിയിലെ കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തമ്പാനങ്ങാടി സ്വദേശി പൂവ്വഞ്ചേരി തുളസീദാസിനെയാണ് (47) അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ സജീവ് (53) എന്നയാളെയാണ് കുത്തിപ്പരിക്കേൽപിച്ചത്.

ഞായറാഴ്ച രാവിലെ 11.30നാണ് കേസിനാസ്പദമായ സംഭവം. കരാറുകാരനായ സജീവിനെ തുളസീദാസ് പിറകിൽനിന്ന് കുത്തിയെന്നാണ് കേസ്. തുളസീദാസും സജീവും തമ്മിൽ വർഷങ്ങളായി ശത്രുതയിലാണ്.

സംഭവത്തിൽ തലക്കും ചെവിക്കും കൈയിനും സാരമായി പരിക്കേറ്റ സജീവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തുളസീദാസിനും നിസ്സാര പരിക്കേറ്റിരുന്നു. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Knife stabbing case: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.