കെ.എസ്.ആർ.ടി.സി ബസി​െൻറ ടയർപൊട്ടി യാത്രക്കാരന് പരിക്ക്​

പാണ്ടിക്കാട്: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസി​െൻറ പിൻചക്രം പൊട്ടി ചക്രത്തി​െൻറ മുകൾഭാഗത്തെ സീറ്റിലിരുന്ന യാത്രക്കാരന് പരിക്കേറ്റു. നിലമ്പൂർ^പെരിന്തൽമണ്ണ റൂട്ടിൽ സർവിസ് നടത്തുന്ന ബസി​െൻറ ചക്രം പാണ്ടിക്കാട് മരാട്ടപ്പടിയിൽവെച്ചാണ് പൊട്ടിയത്. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ചക്രത്തിന് മുകളിലുണ്ടായിരുന്ന തകരഭാഗം കാലിൽ തുളഞ്ഞുകയറി ആലുവ സ്വദേശിയായ അബ്​ദുൽ ഖാദറിനാണ് പരിക്കേറ്റത്. ഇയാളെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.