പാണ്ടിക്കാട്: സ്വാതന്ത്ര്യസമര പോരാളികളുടെ ഒാർമകളുറങ്ങുന്ന, മലബാർ സമരങ്ങളുടെ പോരാട്ട ഭൂമികളിലൊന്നായ പാണ്ടിക്കാട്ട് ഇനിയും സ്മാരകമുയർന്നില്ല. ചരിത്രപ്രസിദ്ധമായ പാണ്ടിക്കാട് ചന്തപ്പുര യുദ്ധം നടന്നിട്ട് ഇൗ നവംബർ 14ന് 100 വർഷമാകുേമ്പാഴും സ്മാരകമെന്നത് കടലാസുകളിൽ മാത്രമായി ഒതുങ്ങി. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി ജീവൻ പൊലിഞ്ഞ 250ലേറെ രക്തസാക്ഷികളുടെ ത്യാഗസ്മരണകളിൽ നാട് ജീവിക്കുേമ്പാഴും ഉചിതമായ സ്മാരകം നിർമിക്കണമെന്ന ആവശ്യത്തിന് അനുകൂല നടപടികളുണ്ടായിട്ടില്ല. 'എെൻറ പാണ്ടിക്കാട്' കൂട്ടായ്മയുടെ നേതൃത്വത്തിൽ 2019ൽ സ്ഥാപിച്ച രണ്ട് സൈൻ ബോർഡുകളും ചത്വരവുമാണ് ആകെയുള്ള സ്മാരകം.
250ലേറെ പോരാളികളുടെ ജീവനെടുത്ത ശേഷം മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ച ബ്രിട്ടീഷ് പട്ടാളത്തിെൻറ ക്രൂരതയുടെ കഥയാണ് പാണ്ടിക്കാട് ചന്തപ്പുര യുദ്ധം. 1921 നവംബർ 14ന് പുലർച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ, പയ്യനാടൻ മോയിൻ എന്നിവർ നേതൃത്വം നൽകിയ പോരാട്ടമാണിത്.
ഖിലാഫത്ത് പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുണ്ടായിരുന്ന സ്ഥലമാണ് പാണ്ടിക്കാട്. അന്ന് രാത്രിയിൽ പാണ്ടിക്കാട് ചന്തപ്പുരയിൽ (ഇന്നത്തെ മഞ്ചേരി റോഡിലെ പഞ്ചായത്ത് ഒാഫിസ് കെട്ടിടം നിൽക്കുന്നയിടവും പരിസരങ്ങളും) തമ്പടിച്ച എട്ടാം ഗൂർഖ റൈഫിൾസിലെ രണ്ടാം ബറ്റാലിയൻ ക്യാമ്പിനെ, രണ്ടായിരത്തോളം വരുന്ന സമരപോരാളികൾ പുലർച്ചയോടെയാണ് ആക്രമിച്ചത്. രണ്ട് മണിക്കൂറിലേറെ നീണ്ട യുദ്ധത്തിനാണ് അന്ന് സാക്ഷ്യം വഹിച്ചത്.
'കുക്രി' ആയുധമുപയോഗിച്ച് യുദ്ധം ചെയ്യുന്ന ഗൂർഖകളെ നേരിട്ട് തോൽപിക്കാൻ ആർക്കും സാധ്യമായിരുന്നില്ല. എന്നാൽ, ഗൂർഖ റൈഫിൾസ് ക്യാപ്റ്റൻ ജോൺ എറിക് ആവ്റെൽ അടക്കമുള്ള നിരവധി ബ്രിട്ടീഷ് പട്ടാളക്കാരെ സമരപോരാളികൾ വധിച്ചു. കരുവാരകുണ്ട്, കീഴാറ്റൂർ, നെന്മിനി, ആനക്കയം, പന്തല്ലൂർ, നെല്ലിക്കുത്ത്, പോരൂർ, വണ്ടൂർ തുടങ്ങിയയിടങ്ങളിൽനിന്നുള്ളവരാണ് സമരത്തിൽ പെങ്കടുത്തവരിലേറെയും. യുദ്ധത്തിൽ രക്തസാക്ഷികളായ 250ലേറെ പോരാളികളുടെ മൃതദേഹങ്ങൾ ചന്തപ്പുരക്കടുത്ത മൊയ്തുണ്ണിപ്പാടത്ത് ആൽമരത്തിന് സമീപം കുളക്കരയിൽ കുഴിവെട്ടി കൂമ്പാരമാക്കി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മൊയ്തുണ്ണിപ്പാടവും മൊയതുണ്ണിക്കുളവും വലിയ ആൽമരവും മണ്ണുനിറഞ്ഞ് നശിച്ച കുളവും ഇന്ന് മൂകമായി കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.