പാണ്ടിക്കാട്: ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം തെൻറ കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്നപ്പോൾ തെരുവോര കച്ചവടത്തിനിറങ്ങിയിരിക്കുകയാണ് വ്യാപാരി. മൂന്നുകടകൾ സ്വന്തമായുള്ള കക്കുളം സ്വദേശി പി. സാദിഖാണ് റമ്പുട്ടാൻ വിൽപനയുമായി തെരുവിലിറങ്ങിയത്. പാണ്ടിക്കാട് ഒറവംപുറത്തെ തെൻറ കെൻസ ബസാർ എന്ന സ്ഥാപനത്തിന് മുന്നിലാണ് കച്ചവടം.
അശാസ്ത്രീയമായ ലോക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് 14 വർഷത്തോളം പ്രവാസിയായിരുന്ന സാദിഖ് നടത്തുന്നത്. കെൻസ ബസാർ എന്ന പേരിൽ കക്കുളം, ഒറവുംപുറം, പുളിക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മൂന്ന് കടകളുടെ ഉടമസ്ഥനാണ് ഇദ്ദേഹം. ഫാൻസി, തുണിത്തരങ്ങൾ, ടോയ്സ് തുടങ്ങിയവാണ് കടകളിൽ വിൽപന നടത്തുന്നത്.
അഞ്ച് മാസത്തോളമായി നിയന്ത്രണങ്ങളുടെ പേരിൽ ഈ മൂന്ന് കടകളും അടഞ്ഞുകിടക്കുകയാണ്. ബലിപെരുന്നാളിന് ഇളവുണ്ടാകുമെന്ന കണക്കുകൂട്ടലിൽ മൂന്ന് കടയിലേക്കുമായി കടം വാങ്ങി എട്ടുലക്ഷം രൂപയുടെ സ്റ്റോക്കിറക്കി. ഇവയെല്ലാം കെട്ടിക്കിടക്കുകയാണ്. ഇതേ തുടർന്നാണ് ഒറവുംപുറത്തെ അടച്ചിട്ട കടക്ക് മുന്നിൽ കച്ചവടത്തിനിറങ്ങിയത്.
ഉപജീവനമാർഗം കണ്ടെത്തുന്നതിനോടൊപ്പം അശാസ്ത്രീയമായ ലോക് ഡൗൺ നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്രതിഷേധം കൂടിയാണിതെന്ന് സാദിഖ് പറഞ്ഞു.
ഡി സോണിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവാദം നൽകാതിരിക്കുകയും എന്നാൽ, ഒാൺലൈൻ വ്യാപാരത്തിനും യാത്ര ചെയ്യാനും അനുമതി നൽകുകയും ചെയ്യുന്ന വിചിത്രമായ നിയമമാണ് നിലവിലുള്ളതെന്നും അേദ്ദഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീങ്ങി എന്ന് കട തുറക്കാൻ അനുമതി ലഭിക്കുമെന്നറിയില്ല.
ചെറുകിട വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഇത്തരം നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ കൊണ്ട് കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ കഴിയിെല്ലന്നും സാദിഖ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.