മതസ്പർധ പോസ്റ്റ്: ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

പാണ്ടിക്കാട്: ബലി പെരുന്നാളിനെ കുറിച്ച് സമൂഹ മാധ്യമത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ പോസ്റ്റിട്ട സഹകരണ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. വെട്ടിക്കാട്ടിരി സ്വദേശി കെ.വി. സത്യനെയാണ് (41) പാണ്ടിക്കാട് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

ബലിപെരുന്നാളിന്‍റെ തലേ ദിവസമാണ് പ്രകോപനപരമായ രീതിയിൽ സത്യൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. തുടർന്ന് യു.ഡി.എഫ് നേതൃത്വവും യുവജന സംഘടനകളും പരാതി നൽകുകയായിരുന്നു. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇയാളെ വിഷയവുമായി ബന്ധപ്പെട്ട് പുറത്താക്കിയിരുന്നു. മലപ്പുറം ജില്ല സഹകരണ ബാങ്ക് മേലാറ്റൂർ ശാഖ ജൂനിയർ അക്കൗണ്ടന്‍റായിരുന്ന സത്യനെ കഴിഞ്ഞ ദിവസം ജില്ല സഹകരണ ബാങ്ക് പ്രസിഡന്‍റും സസ്പെൻഡ് ചെയ്തിരുന്നു. 

Tags:    
News Summary - Religious rivalry post: Bank employee arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.