ഹിസാന്റെയും അമീന്റെയും മരണത്തിനിടയായ അപകടം
പാണ്ടിക്കാട്: മുടിക്കോടുണ്ടായ വാഹനാപകടത്തിൽപ്പെട്ട കുരിക്കൾ അമീനും ചുള്ളിയിൽ മുഹമ്മദ് ഹിസാനും പാണ്ടിക്കാട് അൽ അൻസാർ കോളജിലെ വിദ്യാർഥികളാണ്. കോളജിൽ ബി.എ. സോഷ്യോളജി രണ്ടാം വർഷ വിദ്യാർഥിയാണ് അമീൻ. പ്ലസ് ടു വിദ്യാർഥിയാണ് ചുള്ളിയിൽ മുഹമ്മദ് ഹിസാൻ. വെള്ളിയാഴ്ച അവധിയായതിനാൽ പുല്ലഞ്ചേരിയിലെ സുഹൃത്തിനെ കാണാൻ ബൈക്കിൽ പുറപ്പെട്ടതായിരുന്നു. എന്നാൽ, ആ യാത്ര മരണത്തിലേക്കായി.
അധ്യാപകർക്കും സഹപാഠികൾക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു ഹിസാനും അമീനും. ഇരുവരുടെയും അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനായില്ല. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ട് 5.40ന് ഇരുവരുടെയും മൃതദേഹങ്ങൾ സുഹൃത്തുക്കൾക്കും അധ്യാപകർക്കും ഒരു നോക്ക് കാണാനായി പാണ്ടിക്കാട് അൽ അൻസാർ കോളജിലെത്തിച്ചു. സഹപാഠികളുടെ വേദനയിൽ അധ്യാപകരും നാട്ടുകാരും പങ്കുചേർന്നു.
പ്രിൻസിപ്പൽ പി. മുഹമ്മദ് ബഷീർ സഖാഫി മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. ഹിസാന്‍റെ മൃതദേഹം പിന്നീട് കീഴാറ്റൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലും അമീനിന്‍റേത് വെള്ളുവങ്ങാട് പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിലും കബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.