പാണ്ടിക്കാട്: മേഖലയിൽ ലോക്ഡൗണിെൻറ മറവിൽ ലഹരി മാഫിയ സജീവമാകുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ എട്ട് കഞ്ചാവ് കേസുകളാണ് പാണ്ടിക്കാട് പൊലീസ് പിടികൂടിയത്. ഉപഭോക്താക്കളിൽ ഏറെയും കുട്ടികളാെണന്നാണ് കണ്ടെത്തിയത്.
ഇതിന് പുറമെ നിരോധിത പുകയില വസ്തുക്കളുടെ വിൽപനയും ഉപഭോഗവും തകൃതിയായി നടക്കുന്നുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസർ അമൃത രംഗെൻറ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് ഉപഭോക്താക്കളെ പിടികൂടിയത്. ഇതിന് പുറമെ 'ഓപറേഷൻ ക്ലീൻ ക്ലിയർ പാണ്ടിക്കാട്'എന്ന പേരിൽ ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത കഞ്ചാവ് ഉപഭോക്താക്കളെ കണ്ടെത്താൻ പൊലീസിന് സാധിച്ചു. ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫിസർ അമൃതരംഗൻ പറഞ്ഞു.
ലഹരി വേട്ടക്കൊപ്പം ആളുകൾ കൂട്ടം കൂടിയിരിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാൻ നാട്ടിൻപുറത്തെ അനധികൃത ഷെഡുകൾ പൊളിച്ച് മാറ്റുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ശനിയാഴ്ച വെട്ടിക്കാട്ടിരിയിൽ മൂന്നും ഒറവമ്പുറത്ത് ഒന്നും അനധികൃത ഷെഡുകൾ പൊലീസ് പൊളിച്ചുനീക്കി. പിഴ ചുമത്തിയിട്ടും ഫലം കാണാതായതോടെയാണ് ഇത്തരം അനധികൃത ഇരിപ്പിടങ്ങൾ പൊളിച്ചുമാറ്റാൻ തുടങ്ങിയത്. കഞ്ചാവ് ഉപഭോഗത്തിന് തടയിടാനും പൊലീസിന് ഇതുവഴി സാധിച്ചിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ പലരും തങ്ങളുടെ പ്രദേശത്തുമുള്ള ഇത്തരം കേന്ദ്രങ്ങളും പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.