പട്ടിക്കാട്: കാലിക്കറ്റ് സർവകലാശാല ബി സോണ്‍ 2024-25 വര്‍ഷത്തേക്കുള്ള മത്സര ഇനങ്ങളുടെ വേദികള്‍ തീരുമാനമായി. ഫുട്ബാള്‍ -ഇ.എം.ഇ.എ കോളജ് കൊണ്ടോട്ടി, ഡക്സ് ഫോര്‍ഡ് കോളജ് കാളികാവ് എന്നിവിടങ്ങളില്‍ നടക്കും. ക്രിക്കറ്റ് -അല്‍ശിഫ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പെരിന്തല്‍മണ്ണ, എം.ഇ.എസ് കോളജ് പൊന്നാനി എന്നിവിടങ്ങളില്‍ നടക്കും. വോളിബാള്‍ -പി.എസ്.എം.ഒ. കോളജ് തിരൂരങ്ങാടി, ബാസ്കറ്റ് ബോള്‍ മാര്‍ത്തോമ കോളജ് ചുങ്കത്തറ, കബഡി -എം.ഇ.എസ് കോളജ് മമ്പാട്, ബാഡ്മിന്റണ്‍ -ഗവ. കോളജ് കൊണ്ടോട്ടി എന്നിവിടങ്ങളിലും നടക്കും.
ഫിക്ചര്‍ മീറ്റിങ് അല്‍ ശിഫ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ മാനേജര്‍ പി.കെ. മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം മേധാവി വിബിന് ദാസ്, വൈസ് പ്രിന്‍സിപ്പല്‍ കെ. സരിത, റിലേഷന്‍സ് ആന്‍ഡ് പ്ലേസ്മെന്റ് സെല്‍ മാനേജര്‍ നഹാസ് അബ്ദുൽ റസാഖ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോണ്‍ സ്പോര്‍ട്സ് ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ ഷുക്കൂര്‍ ഇല്ലത്ത്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചേഴ്സ് അസോസിയേഷന് സെക്രട്ടറി എസ്. ദിനില്‍, മലപ്പുറം ഗവ. കോളജ് ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം മേധാവി ഡോ. അബ്ദുൽ സലാം, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചേര്‍സ് അസോസിയേഷന് ട്രഷറര്‍ ഡോ. പി.ടി. ഷിഹാബുദീന്‍, എടവണ്ണ ജാമിയ നദവിയ്യ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സലിഫുദ്ദീന്, തവനൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.