പെരിന്തൽമണ്ണ ബിവറേജിൽനിന്നും മദ്യം വാങ്ങിയവര്‍ ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദേശം

പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിലെ 11 ബെവ്‌കോ ജീവനക്കാർക്ക് കൊവിഡ് സ്ഥിതീകരിച്ചതിനാൽ ജൂലൈ 23 മുതൽ 30 വരെ ഇവിടെ എത്തിയവർ ക്വാറന്റീൻ പോകാൻ നിർദേശം.

കഴിഞ്ഞ 24 നു സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ 27 വരെ ഔട്ട്‌ലെറ്റിൽ ജോലി ചെയ്തിരുന്നു. ടോക്കൺ പരിശോധിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ഇയാൾ മദ്യം വാങ്ങാൻ എത്തുന്നവരുമായി കൂടുതൽ സമ്പർക്കത്തിൽ ഏര്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്.

അതിനാല്‍ മേല്‍പറഞ്ഞ തീയതികളില്‍ പെരിന്തൽമണ്ണ ബിവറേജുമായി സമ്പർക്കമുണ്ടായവർ വിവരങ്ങൾ ആരോഗ്യ വകുപ്പിനെയോ പോലീസിലോ ഫോൺ മുഖേന അറിയിക്കേണ്ടതാണ്.
പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ: 04933227231.
ക്വാറന്റീൻ ഹെല്പ് ഡസ്ക്: 8129580055.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.