അ​ൽ​അ​മീ​ൻ

14കാരിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 70 വർഷം കഠിനതടവും പിഴയും

പെ​രി​ന്ത​ൽ​മ​ണ്ണ: 14 വ​യ​സ്സു​ള്ള പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ 70 വ​ര്‍ഷം ക​ഠി​ന ത​ട​വും 1.60 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു.

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര ടി.​ബി ജ​ങ്ഷ​നി​ലെ മേ​ട​യി​ൽ വീ​ട്ടി​ൽ അ​ൽ​അ​മീ​നെ​യാ​ണ് (36) പെ​രി​ന്ത​ൽ​മ​ണ്ണ പോ​ക്സോ ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് വി​ചാ​ര​ണ ന​ട​ത്തി ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു വ​ർ​ഷ​വും ആ​റു​മാ​സ​വും അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വ​ണ്ടൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. 2020ലാ​ണ് സം​ഭ​വം.

വ​ണ്ടൂ​ര്‍ സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യി​രു​ന്ന സു​നി​ല്‍ പു​ളി​ക്ക​ല്‍, ഗോ​പ​കു​മാ​ര്‍, ദി​നേ​ശ് കോ​റോ​ത്ത് എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ര്‍. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സ​പ്ന പി. ​പ​ര​മേ​ശ്വ​ര​ത്ത് ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ ലെ​യ്സ​ണ്‍ വി​ങ്ങി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ സൗ​ജ​ത് പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Tags:    
News Summary - Rape Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.