പെരിന്തൽമണ്ണ: പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. പാണ്ടിക്കാട് തമ്പാനങ്ങാടി മണ്ണുംകുന്നൻ എം.കെ. മുനീറിനെയാണ് (54) പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക കഠിന തടവനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം ഒരു ലക്ഷം രൂപ ഇരക്ക് നൽകണം. കൂടാതെ മതിയായ നഷ്ടപരിഹാരം നല്കാൻ ജില്ല ലീഗല്‍ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നല്കി.
പാണ്ടിക്കാട് പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ കെ. അബ്ദുല്‍സലാം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇൻസ്പെക്ടർ അമൃതരംഗനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ കെ. റഫീഖ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷന് 15 സാക്ഷികളെ വിസ്തരിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.