ജാ​ഫ​ർ അ​ലി

5.9 കിലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: വി​ൽ​പ​ന​ക്ക് ബൈ​ക്കി​ല്‍ ക​ട​ത്തി​യ 5.9 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി തി​രൂ​ര്‍ ആ​ദ​ര്‍ശേ​രി ഈ​ങ്ങാ​പ​ട​ലി​ല്‍ ജാ​ഫ​ര്‍ അ​ലി​യെ(40) പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ന്ധ്ര, ഒ​ഡി​ഷ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​ന്തർസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ മു​ഖേ​ന വ​ന്‍തോ​തി​ല്‍ ക​ഞ്ചാ​വ് ജി​ല്ല​യി​ലേ​ക്ക് ക​ട​ത്തി ആ​വ​ശ്യ​ക്കാ​ര്‍ക്ക് വി​ല്‍പ​ന ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

സം​ഘ​ത്തി​ലെ ഏ​ജ​ന്‍റു​മാ​രാ​യ മ​ല​യാ​ളി​ക​ളു​ള്‍പ്പ​ടെ​യു​ള്ള​വ​രെ​യും ഇ​വ​ര്‍ മു​ഖേ​ന ക​ഞ്ചാ​വ് വാ​ങ്ങു​ന്ന ചെ​റു​കി​ട വി​ല്‍പ​ന​ക്കാ​രെ​യും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ക്ക് ര​ണ്ട് കി​ലോ​ഗ്രാ​മി​ന്‍റെ പാ​ക്ക​റ്റി​ന് 35,000 മു​ത​ല്‍ 40,000 രൂ​പ​വ​രെ വി​ല​യി​ട്ട് സ്ഥ​ല​ത്ത് എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​ഡി​ഷ​യി​ല്‍നി​ന്ന് ​​​ട്രെയിൻമാർഗം പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന ആ​ന്ധ്ര, ഒ​ഡിഷ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സം​ഘ​ങ്ങ​ളെ​കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ജാ​ഫ​ര്‍ അ​ലി​യെ മു​മ്പ് അ​ഞ്ചു കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സും എം.​ഡി.​എം.​എ ല​ഹ​രി​മ​രു​ന്നു​മാ​യി പെ​രി​ന്ത​ല്‍മ​ണ്ണ എ​ക്സൈ​സും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഈ ​കേ​സു​ക​ളി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി വി​ചാ​ര​ണ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​തി​യെ പെ​രി​ന്ത​ല്‍മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ന​ര്‍ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി എ​ന്‍.​ഒ. സി​ബി, പെ​രി​ന്ത​ല്‍മ​ണ്ണ ഡി​വൈ.​എ​സ്.​പി ടി.​കെ. ഷൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി.​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍, എ​സ്.​ഐ എ​ന്‍. റി​ഷാ​ദ​ലി, എ​സ്.​സി.​പി.​ഒ​മാ​രാ​യ ജ​യേ​ഷ്, പ്ര​ശാ​ന്ത്, എ​ന്നി​വ​രും ഡാ​ന്‍സാ​ഫ് സ്ക്വാ​ഡു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - Cannabis Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.