നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ ലൈ​നി​ൽ വ​ല​മ്പൂ​ർ പൂ​പ്പ​ല​ത്ത് ഇ​രു​ഭാ​ഗ​ത്തും റോ​ഡ് വ​ന്നു നി​ൽ​ക്കു​ന്നയിടത്ത് മേ​ൽ​പാ​ലം നി​ർ​മി​ക്കാ​ൻ അ​നു​യോ​ജ്യ​മെ​ന്ന് ക​ണ്ടെ​ത്തി​യ ഭാ​ഗം

വ​ല​മ്പൂ​ർ-​പൂ​പ്പ​ലം മേ​ൽ​പാ​ല​ത്തി​ന് റെ​യി​ൽ​വേ അ​നു​കൂ​ലം

പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ൽ അ​ങ്ങാ​ടി​പ്പു​റ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഏ​റെ ആ​ശ്വാ​സ​മാ​കു​ന്ന പൂ​പ്പ​ലം-​വ​ല​മ്പൂ​ർ റെ​യി​ൽ​വേ മി​നി മേ​ൽ​പാ​ല​ത്തി​ന് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി. ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ റെ​യി​ൽ​വേ പാ​ത​യി​ലെ അ​ങ്ങാ​ടി​പ്പു​റം, പ​ട്ടി​ക്കാ​ട് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഇ​ട​യി​ൽ താ​ഴെ പൂ​പ്പ​ലം ഭാ​ഗ​ത്താ​ണ് മേ​ൽ​പാ​ല​ത്തി​ന് റെ​യി​ൽ​വേ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. നി​ല​വി​ൽ പൂ​പ്പ​ലം റെ​യി​ൽ​വേ പാ​ത​വ​രെ റോ​ഡു​ണ്ട്.

ഒ​രു​ഭാ​ഗം ഉ​യ​ർ​ന്ന പ്ര​ദേ​ശം ആ​യ​തി​നാ​ൽ കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​തെ കു​റ​ഞ്ഞ ചെ​ല​വി​ൽ പാ​ലം പ​ണി​യാ​മെ​ന്ന​താ​ണ് ഏ​റെ സൗ​ക​ര്യം. പെ​രി​ന്ത​ൽ​മ​ണ്ണ-​ആ​ന​ക്ക​യം സം​സ്ഥാ​ന പാ​ത​യെ മ​ങ്ക​ട​യി​ൽ നി​ന്ന് തു​ട​ങ്ങി പു​ളി​ക്ക​ല​പ​റ​മ്പ് വ​ഴി വ​ല​മ്പൂ​രി​ലെ​ത്തു​ന്ന പാ​ത 6.5 കി.​മീ ദൂ​ര​മാ​ണ്.

പെ​രു​മ്പി​ലാ​വ്-​നി​ല​മ്പൂ​ർ സം​സ്ഥാ​ന പാ​ത​യോ​ട് ചേ​ർ​ന്ന് നൂ​റു മീ​റ്റ​ർ സ​മീ​പ​ത്താ​ണ് റെ​യി​ൽ​വേ ലൈ​ൻ. ഇ​വി​ടെ​യും റെ​യി​ൽ​വേ ലൈ​ൻ വ​രെ റോ​ഡ് ചെ​ന്നു​മു​ട്ടു​ന്നു​ണ്ട്. മ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ങ്ങാ​ടി​പ്പു​റം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ടാ​തെ പെ​രി​ന്ത​ൽ​മ​ണ്ണ, മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും പോ​കാം. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​ങ്ങാ​ടി​പ്പു​റ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​തെ 10 മി​നി​റ്റി​ന​കം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്താ​നും മേ​ൽ​പാ​ലം വ​ന്നാ​ൽ ഉ​പ​ക​രി​ക്കും.

ജ​നു​വ​രി 12ന് ​മ​ഞ്ചേ​രി പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​മ​തി​ക്കാ​യി സ​ർ​ക്കാ​റി​ലേ​ക്ക് ക​ത്തും ന​ൽ​കി.

ഫെ​ബ്രു​വ​രി 14ന് ​നാ​ട്ടു​കാ​ർ മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ദ​ക്ഷി​ണ റെ​യി​ൽ​വേ ഡി​വി​ഷ​ൻ എ​ൻ​ജി​നീ​യ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​നു​കൂ​ല റി​പ്പോ​ർ​ട്ട് ന​ൽ​കി. മേ​ൽ​പാ​ലം നി​ർ​മാ​ണം റെ​യി​ൽ​വേ​ക്ക്‌ വ്യ​വ​സ്ഥ​ക​ളി​ലൂ​ടെ ഏ​റ്റെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ഓ​ഫി​സി​ന്റെ വി​ല​യി​രു​ത്ത​ൽ.

പ​ദ്ധ​തി ത​യാ​റാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​റോ ത​ദ്ദേ​ശ സ്ഥാ​പ​ന​മോ ഫ​ണ്ട് വ​ക​യി​രു​ത്ത​ണം. ന​വ കേ​ര​ള സ​ദ​സ്സി​ൽ നാ​ട്ടു​കാ​ർ പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം ഓ​രാ​ടം​പാ​ലം മു​ത​ൽ മാ​ന​ത്തു​മം​ഗ​ലം വ​രെ​യു​ള്ള നി​ർ​ദ്ദി​ഷ്ട ബൈ​പാ​സ് 2010 ൽ ​അ​നു​മ​തി ല​ഭി​ച്ച​താ​ണ്.

വ​ല​മ്പൂ​ർ ഏ​ഴു​ക​ണ്ണി​പ്പാ​ല​ത്തി​ന് മു​ക​ളി​ലാ​ണ് ഇ​തി​ൽ മേ​ൽ​പാ​ലം നി​ർ​ദ്ദേ​ശി​ച്ച​ത്. നേ​ര​ത്തെ സ​ർ​ക്കാ​ർ പ​ത്തു​കോ​ടി രൂ​പ ഇ​തി​ന് അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത​താ​ണ്. ഓ​രാ​ടം​പാ​ല​ത്തി​ൽ​നി​ന്നാ​ണ് ബൈ​പാ​സ് തു​ട​ങ്ങു​ന്ന​തെ​ങ്കി​ൽ ദേ​ശീ​യ​പാ​ത​യി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ബൈ​പാ​സി​ൽ പ്ര​വേ​ശി​ക്കാം.

ദേ​ശീ​യ​പാ​ത​യി​ൽ കു​രു​ക്ക​ഴി​ക്കാ​ൻ വ​ഴി​തു​റ​ക്കും

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ല​മ്പൂ​ർ പൂ​പ്പ​ലം ഓ​വ​ർ​ബ്രി​ഡ്ജ് വ​രു​ന്ന​തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ, അ​ങ്ങാ​ടി​പ്പു​റം ടൗ​ണു​ക​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​വും. മ​ഞ്ചേ​രി​യി​ൽ​നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് വ​രു​ന്ന യാ​ത്രി​ക​ർ​ക്ക് മ​ങ്ക​ട​യി​ൽ മി​നി ബൈ​പ്പാ​സി​ൽ പ്ര​വേ​ശി​ച്ച് പൂ​പ്പ​ല​ത്ത് നി​ല​മ്പൂ​ർ-​പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ലെ​ത്താം. വ​ല​മ്പൂ​ർ വി​ക​സ​ന സ​മി​തി​യെ​ന്ന പേ​രി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ പ​ല​പ്പോ​ഴാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി​ക്ക് സ്വീ​കാ​ര്യ​ത​യും റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി​യും ല​ഭി​ച്ച​ത്. റെ​യി​ൽ​വേ ലൈ​ൻ ര​ണ്ടാ​യി മു​റി​ക്കു​ന്ന വ​ല​മ്പൂ​ർ മേ​ഖ​ല​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നും മേ​ൽ​പാ​ലം ഗു​ണം ചെ​യ്യും. ഇ​വി​ട​ത്തു​കാ​ർ​ക്ക് അ​ങ്ങാ​ടി​പ്പു​റ​ത്തോ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലോ വാ​ഹ​ന​വു​മാ​യി എ​ത്താ​ൻ ഏ​റെ ചു​റ്റി വ​ള​യേ​ണ്ട സ്ഥി​തി​യാ​ണ്. റെ​യി​ൽ​വേ പ​ച്ച​ക്കൊ​ടി നാ​ട്ടി​യ​തോ​ടെ വ​ല​മ്പൂ​ർ-​പൂ​പ്പ​ലം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് വേ​ണ്ട​ത് ഫ​ണ്ടും പ​ദ്ധ​തി​യു​മാ​ണ്.

സ​തേ​ൺ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​നാ​ണ് പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. മേ​ൽ​പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം റെ​യി​ൽ​വേ​ക്ക് ഡെ​പ്പോ​സി​റ്റ് വ്യ​വ​സ്ഥ​യി​ലൂ​ടെ ഏ​റ്റെ​ടു​ക്കാ​മെ​ന്ന് അ​നു​മ​തി പ​ത്ര​ത്തി​ലു​ണ്ട്. റെ​യി​ൽ​വേ​യി​ൽ നി​ന്നു​ള്ള അം​ഗീ​കാ​രം ല​ഭി​ക്കു​ക​മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ണ്ടാ​യ​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടു ഭാ​ഗ​വും എ​ട്ടു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡ് വ​ന്നു നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​ൽ വ​ല​മ്പൂ​ർ ഭാ​ഗ​ത്ത് പൂ​പ്പ​ല​ത്ത് റെ​യി​ൽ​വേ ലൈ​നി​നോ​ട് ചേ​ർ​ന്ന് വ​ന്നു നി​ൽ​ക്കു​ന്ന ഭാ​ഗം മേ​ൽ​പാ​ല​ത്തി​നു വേ​ണ്ട ഉ​യ​ര​മു​ണ്ട്. ഇ​ത് ഏ​റെ അ​നു​കൂ​ല ഘ​ട​ക​മാ​ണ്. റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി പ​ത്രം മ​രാ​മ​ത്ത് വ​കു​പ്പി​നും സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പി​നും ന​ൽ​കി. അ​നു​മ​തി ന​ൽ​കു​ന്ന​തോ​ടൊ​പ്പം പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ഫ​ണ്ടി​ന്റെ സാ​ധ്യ​ത​യും തേ​ടു​ന്നു​ണ്ട്.

Tags:    
News Summary - Railway concession for Valambur-Poopalam flyover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.